ജി​ല്ല​യി​ലെ എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും ദു​ര​ന്ത നി​വാ​ര​ണ പ്ലാ​ൻ തയാറാ​ക്കു​ന്നു
Wednesday, September 16, 2020 10:44 PM IST
ക​ൽ​പ്പ​റ്റ: ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ മാ​ർ​ഗ​നി​ർ​ദേ​ശ പ്ര​കാ​രം ജി​ല്ല​യി​ലെ മു​ഴു​വ​ൻ സ​ർ​ക്കാ​ർ- എ​യ്ഡ​ഡ്- സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക ദു​ര​ന്ത നി​വാ​ര​ണ പ്ലാ​നു​ക​ൾ ത​യാ​റാ​ക്കു​ന്നു. ഇ​തി​നു​ള്ള മാ​ർ​ഗ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​പെ​ഴ്സ​ണാ​യ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള പു​റ​ത്തി​റ​ക്കി.
യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഉ​ൾ​പ്പെ​ടെ എ​ല്ലാ സ്കൂ​ളു​ക​ളി​ലും പി​ടി​എ​യു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​തി​നാ​യി വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തും. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റാ​ണ് ഡി​എം പ്ലാ​ൻ ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള ജി​ല്ലാ​ത​ല നോ​ഡ​ൽ ഓ​ഫീ​സ​ർ. ഓ​രോ വി​ദ്യാ​ല​യ​വും പ്ര​ത്യേ​ക നോ​ഡ​ൽ ഓ​ഫീ​സ​റെ നി​യ​മി​ക്ക​ണം. ഇ​വ​ർ​ക്ക് ഓ​ണ്‍​ലൈ​നാ​യി പ​രി​ശീ​ല​നം ന​ൽ​കും. ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന​കം പ്ലാ​ൻ ത​യാ​റാ​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കാ​നും പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം ഒ​ക്ടോ​ബ​ർ 20 ന​കം ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ അം​ഗീ​കാ​രം നേ​ടാ​നു​മാ​ണ് നി​ർ​ദ്ദേ​ശം.
യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ൾ ഒ​രേ കോം​പൗ​ണ്ടി​ലാ​ണെ​ങ്കി​ൽ ഒ​രു പ്ലാ​ൻ ത​യാ​റാ​ക്കി​യാ​ൽ മ​തി. കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ടു സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച എ​ല്ലാ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ച്ചാ​ണ് ഡി​എം പ്ലാ​ൻ ത​യാ​റാ​ക്കേ​ണ്ട​ത്. ജി​ല്ല​യി​ലെ മേ​പ്പാ​ടി, വ​ടു​വ​ൻ​ചാ​ൽ എ​ന്നീ സ്കൂ​ളു​ക​ളി​ൽ ഇ​തി​ന​കം ഡി​എം പ്ലാ​ൻ ത​യാ​റാ​യി​ട്ടു​ണ്ട്.