ജ​ന​പ്ര​തി​നി​ധി​ക​ൾ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന്
Tuesday, September 15, 2020 11:29 PM IST
മാ​ന​ന്ത​വാ​ടി: മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു ചു​റ്റും 53.60 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ​പ്ര​ദേ​ശം പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പു​റ​പ്പെ​ടു​വി​ച്ച ക​ര​ടു വി​ജ്ഞാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ മൂ​ന്നു എം​എ​ൽ​എ​മാ​രും നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നു ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് മാ​ന​ന്ത​വാ​ടി രൂ​പ​ത സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ൾ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ൽ ഉ​ൾ​പ്പ​ടു​ത്തു​ന്ന​തു അ​നേ​കം കു​ടും​ബ​ങ്ങ​ളെ ബാ​ധി​ക്കും. വ​ന്യ​ജീ​വി​ക​ളി​ൽ​നി​ന്നു ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തു​ന്ന ഭ​ര​ണാ​ധി​കാ​രി​ക​ൾ ദ്രോ​ഹ​ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണം. വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്ത​ലെ ക​ടു​വാ​സ​ങ്കേ​ത​മാ​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ഡ​യ​റ​ക്ട​ർ ഫാ.​ആ​ന്േ‍​റാ മ​ന്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​പി. സാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ക്കി നി​ര​പ്പേ​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
ജോ​ർ​ജു​കു​ട്ടി വി​ല​ങ്ങ​പ്പാ​റ, സൈ​മ​ണ്‍ ആ​ന​പ്പാ​റ, അ​ഡ്വ.​ഗ്ലാ​ഡി​സ് ചെ​റി​യാ​ൻ, സ​ണ്ണി ചെ​റു​കാ​ട്ട്, ജോ​സ് കു​റു​ന്പാ​ല​ക്കാ​ട്ട്, അ​ഡ്വ.​ഷാ​ജി തോ​പ്പി​ൽ, ലൗ​ലി ഇ​ല്ലി​ക്ക​ൽ, ജ​യിം​സ് മ​റ്റ​ത്തി​ൽ, ബീ​ന ക​രി​മാ​ൻ​കു​ന്നേ​ൽ, ജോ​യി ചെ​ട്ടി​മ​ട്ടേ​ൽ, ജോ​ജ​ൻ വ​ട​ക്കേ​ക്കു​റ്റി​യാ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.