എം​എ​ൽ​എ​യു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്
Thursday, August 13, 2020 11:31 PM IST
ക​ൽ​പ്പ​റ്റ:​മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ട​ക്കൈ മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ടി നാ​ശ​മു​ണ്ടാ​യ പു​ഞ്ച​രി​മ​ട്ട​ത്തു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​തി​നി​ടെ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ, അ​ദ്ദേ​ഹ​ത്തി​ന്‍റെ ഗ​ണ്‍​മാ​ൻ, ഡ്രൈ​വ​ർ എ​ന്നി​വ​രു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​ൽ മൂ​ന്നു പേ​രി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നു എം​എ​ൽ​എ​യും മ​റ്റും നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചി​രു​ന്നു. സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​ൽ ഏ​താ​നം പേ​രു​ടെ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.
കേ​ര​ള മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ര​ണ്ടാം ഘ​ട്ട ധ​ന​സ​ഹാ​യ വി​ത​ര​ണം
ക​ൽ​പ്പ​റ്റ: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ അം​ഗ​ങ്ങ​ളാ​യ മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കും കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ൽ​കി​യ ആ​ദ്യ​ഘ​ട്ട ധ​ന സ​ഹാ​യ​ത്തി​ന് പു​റ​മേ 1000 രൂ​പ വീ​തം സൗ​ജ​ന്യ ധ​ന​സ​ഹാ​യ​മാ​യി ന​ൽ​കു​ന്നു. ആ​ദ്യ​ഘ​ട്ട ധ​ന​സ​ഹാ​യം ല​ഭി​ച്ച​വ​ർ വീ​ണ്ടും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല. അ​വ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ഈ ​തു​ക ക്രെ​ഡി​റ്റാ​കും.
നാ​ളി​തു​വ​രെ അ​പേ​ക്ഷ ന​ൽ​കാ​ത്ത​വ​ർ അം​ഗ​മാ​യ തൊ​ഴി​ലാ​ളി​ക​ൾ ബോ​ർ​ഡി​ന്‍റെ mtoorworker.ktmwwfb.kerala.gov.in എ​ന്ന വെ​ബ് പോ​ർ​ട്ട​ലി​ലൂ​ടെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.
അ​വ​സാ​ന തി​യ​തി 31. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ബോ​ർ​ഡി​ൽ അം​ഗ​ങ്ങ​ളാ​യ ബ​സ്, ഗു​ഡ്സ്, ടാ​ക്സി, ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് യ​ഥാ​ക്ര​മം 5000, 3500, 2500, 2000 രൂ​പ നി​ര​ക്കി​ൽ സൗ​ജ​ന്യ ധ​ന​സ​ഹാ​യം ന​ൽ​കി​യി​രു​ന്നു.