ഓ​ണ​വി​പ​ണി: ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ന്നു
Thursday, August 13, 2020 11:30 PM IST
ക​ൽ​പ്പ​റ്റ: ഓ​ണ​ക്കാ​ല​ത്ത് ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ഗു​ണ​നി​ല​വാ​ര​വും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക സ്ക്വാ​ഡ് രം​ഗ​ത്തി​റ​ങ്ങും. 17 മു​ത​ൽ സെ​പ്റ്റം​ബ​ർ അ​ഞ്ചു വ​രെ​യാ​ണ് പ്ര​ത്യേ​ക സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ക. സം​സ്ഥാ​ന ഭ​ക്ഷ്യ സു​ര​ക്ഷാ ക​മ്മീ​ഷ്ണ​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. രാ​ത്രി​കാ​ല​ങ്ങ​ളി​ലു​ൾ​പ്പെ​ടെ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.
മാ​യം ക​ല​രാ​ത്ത സു​ര​ക്ഷി​ത​മാ​യ ഭ​ക്ഷ​ണം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ക, ഭ​ക്ഷ്യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വൃ​ത്തി, ശു​ചി​ത്വം എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്തു​ക, സ്ഥാ​പ​നം നി​യ​മാ​നു​സ​ര​ണ​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യാ​ണ് സ്പെ​ഷ്യ​ൽ സ്ക്വാ​ഡ് പ​രി​ശോ​ധി​ക്കു​ക. ഓ​ണ​ക്കാ​ല​ത്ത് അ​ധി​ക​മാ​യി വാ​ങ്ങി ഉ​പ​യോ​ഗി​ക്കു​ന്ന പാ​ൽ, ഭ​ക്ഷ്യ എ​ണ്ണ​ക​ൾ, പ​പ്പ​ടം, പാ​യ​സം മി​ക്സ്, വെ​ല്ലം, നെ​യ്യ്, പ​ച്ച​ക്ക​റി​ക​ൾ, ചാ​യ​പ്പൊ​ടി, പ​രി​പ്പു​വ​ർ​ഗ​ങ്ങ​ൾ, പ​ഴ​ങ്ങ​ൾ, മ​ത്സ്യം, മാം​സം തു​ട​ങ്ങി​യ​വ​യു​ടെ വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ലും ഹോ​ട്ട​ൽ, ബേ​ക്ക​റി, ത​ട്ടു​ക​ട​ക​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലും ചെ​ക്കു​പോ​സ്റ്റു​ക​ളി​ലു​ൾ​പ്പെ​ടെ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും.
ഭ​ക്ഷ്യ​സു​ര​ക്ഷാ ലൈ​സ​ൻ​സെ​ടു​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ളെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ഭ​ക്ഷ്യ​സു​ര​ക്ഷ ഗു​ണ​നി​ല​വാ​ര നി​യ​മം അ​നു​സ​രി​ച്ച് നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ​സ്. അ​ജി അ​റി​യി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഭ​ക്ഷ​ണ​ത്തി​ന്‍റെ സു​ര​ക്ഷ​യേ​ക്കു​റി​ച്ച് സം​ശ​യ​മു​ണ്ടെ​ങ്കി​ൽ ഈ ​ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ഫോ​ണ്‍. 1800 425 1125 (ടോ​ൾ ഫ്രീ), ​ഫു​ഡ് സേ​ഫ്റ്റി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ (8943346192), ക​ൽ​പ്പ​റ്റ ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ (9072639570), മാ​ന​ന്ത​വാ​ടി ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ (7593873342),സു​ൽ​ത്താ​ൻ ബ​ത്തേ​രി ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ ( 8943346570).

മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി
വി​ശി​ഷ്ടാ​തി​ഥി

ക​ൽ​പ്പ​റ്റ: സ്വാ​ത​ന്ത്ര​്യദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ ജി​ല്ല​യി​ൽ തു​റ​മു​ഖം-​മ്യൂ​സി​യം-​പു​രാ​വ​സ്തു​വ​കു​പ്പ് മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി വി​ശി​ഷ്ടാ​തി​ഥി​യാ​കും. ക​ൽ​പ്പ​റ്റ എ​സ്ക​ഐം​ജെ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ രാ​വി​ലെ ഒ​ന്പ​തി​ന് അ​ദ്ദേ​ഹം ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും. തു​ട​ർ​ന്ന് സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്തു​ന്ന ച​ട​ങ്ങി​ലേ​ക്ക് പൊ​തു​ജ​ന​ങ്ങ​ളെ പ്ര​വേ​ശി​പ്പി​ക്കി​ല്ല. പ​രേ​ഡു​ക​ളും ഒ​ഴി​വാ​ക്കും.
കു​ട്ടി​ക​ളെ​യും മു​തി​ർ​ന്ന​വ​രെ​യും ച​ട​ങ്ങി​ൽ നി​ന്നൊ​ഴി​വാ​ക്കും. അ​തേ​സ​മ​യം മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ, ര​ണ്ട് വീ​തം ന​ഴ്സു​മാ​ർ, ശു​ചി​ത്വ തൊ​ഴി​ലാ​ളി​ക​ൾ, മൂ​ന്ന് കോ​വി​ഡ് 19 ഭേ​ദ​മാ​യ​വ​ർ എ​ന്നി​വ​രെ ച​ട​ങ്ങി​ലേ​ക്ക് പ്ര​ത്യേ​കം ക്ഷ​ണി​ക്കും.