കോ​വി​ഡ് സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന വെ​ബ്സൈ​റ്റ് ഒ​രു​ക്കി​യ ഫ​സ​ലു​റ​ഹ്‌മാനെ ആ​ദ​രി​ച്ചു
Thursday, August 13, 2020 11:30 PM IST
കാ​വും​മ​ന്ദം: രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ ഒ​രു ക്ലി​ക്കി​ൽ ല​ഭി​ക്കാ​വു​ന്ന വെ​ബ്സൈ​റ്റ് ഒ​രു​ക്കി​യ കാ​വും​മ​ന്ദം സ്വ​ദേ​ശി​യും വി​ദ്യാ​ർ​ത്ഥി​യു​മാ​യ ഫ​സ​ലു​റ​ഹ്‌മാനെ യൂ​ത്ത് ലീ​ഗ് ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​മീം പാ​റ​ക്ക​ണ്ടി ഉ​പ​ഹാ​രം ന​ൽ​കി. പ്ര​സി​ഡ​ന്‍റ് സ​ഹീ​റു​ദ്ദീ​ൻ പ​ള്ളി​മാ​ലി​ൽ, എ.​കെ. മു​ബ​ഷി​ർ, എം.​പി. ഹ​ഫീ​സ​ലി, കെ.​പി. ഷ​ബീ​റ​ലി, യൂ​സു​ഫ​ലി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

വ​യ​നാ​ട് കാ​വു​മ​ന്ദം സ്വ​ദേ​ശി​യാ​യ പോ​ക്ക​ക്കി​ല്ല​ത്ത് യൂ​സ​ഫ​ലി​ഫൗ​സി​യ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ഫ​സ​ലു റ​ഹ്‌മാ​ൻ എ​ന്ന പ​തി​നേ​ഴു​കാ​ര​ൻ. ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ ത​ത്സ​മ​യ സ്ഥി​തി വി​വ​ര​ക​ണ​ക്കു​ക​ൾ അ​റി​യാ​നു​ള്ള വെ​ബ്സൈ​റ്റാ​ണ് ഈ ​വി​ദ്യാ​ർ​ഥി നി​ർ​മിച്ച​ത്. ത​രി​യോ​ട് ഗ​വ.​എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് ടു ​സ​യ​ൻ​സ് വി​ദ്യാ​ർ​ഥിയാ​ണ് ഫ​സ​ലു റ​ഹ്‌മാ​ൻ. ഒ​റ്റ സ്ക്രീ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഇ​ന്ത്യ​യു​ടെ മാ​പ്പി​ൽ ഏ​ത് സം​സ്ഥാ​ന​ങ്ങ​ളു​ടെ സ്ഥി​തി വി​വ​ര​ങ്ങ​ളാ​ണോ അ​റി​യേ​ണ്ട​ത് ആ ​സം​സ്ഥാ​ന​ത്തി​നു നേ​രെ ക്ലി​ക്ക് ചെ​യ്താ​ൽ ഏ​റ്റ​വും പു​തി​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും. സെ​ൻ​ട്ര​ൽ ഗ​വ​ണ്‍​മെ​ന്‍റ് ഡാ​റ്റ അ​പ്പ്ഡേ​റ്റ് ചെ​യ്യു​ന്പോ​ൾ എ​പി​ഐ എ​ന്ന പ്രോ​ഗാ​മി​ലൂ​ടെ ഫ​സ​ലു റ​ഹ്മാ​ന്‍റെ (tthsp://www.fazalu.ga/) എ​ന്ന വെ​ബ്സൈ​റ്റി​ലും ഡാ​റ്റ അ​പ്പ്ഡേ​ഷ​ൻ ന​ട​ക്കും.
ആ​റ് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ഒ​രു അ​മേ​രി​ക്ക​ൻ വി​ദ്യാ​ർ​ഥി ലോ​ക​ത്തി​ലെ എ​ല്ലാ​യി​ട​ത്തും ഉ​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ ഒ​രു വെ​ബ്സൈ​റ്റ് ഉ​ണ്ടാ​ക്കി​യ​താ​യി​ട്ടു​ള്ള വാ​ർ​ത്ത​യി​ൽ നി​ന്നു​ള്ള പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ടാ​ണ് സ്വ​ന്ത​മാ​യി വെ​ബ്സൈ​റ്റ് നി​ർ​മ്മി​ക്കു​വാ​ൻ പ്രേ​ര​ണ​യാ​യ​തെ​ന്ന് ഫ​സ​ലു റ​ഹ്‌മാ​ൻ പ​റ​യു​ന്നു.
ര​ണ്ട് മാ​സം മു​ന്പ് ത​ന്നെ വെ​ബ്സൈ​റ്റ് നി​ർ​മ്മി​ക്കു​വാ​ൻ തു​ട​ങ്ങി​യി​രു​ന്നു.
ഓ​ണ്‍​ലൈ​ൻ അ​പ് ലോ​ഡ് ചെ​യ്തു മൂ​ന്നു ദി​വ​സം കൊ​ണ്ട് 40,000 അ​ധി​കം പേ​ർ ഈ ​സൈ​റ്റ് ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തു.