പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല വി​ജ്ഞാ​പ​നം ക​ർ​ഷ​കവി​രു​ദ്ധം: കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി
Wednesday, August 12, 2020 11:47 PM IST
ക​ൽ​പ്പ​റ്റ: മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു ചു​റ്റും 53.60 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ സ്ഥ​ലം പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല ആ​ക്കു​ന്ന​തി​നു​ള്ള കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി​ക​ൾ. മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു ചു​റ്റും ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നു നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന കൊ​യി​ലാ​ണ്ടി, താ​മ​ര​ശേ​രി, വൈ​ത്തി​രി താ​ലൂ​ക്കു​ക​ളി​ൽ പെ​ടു​ന്ന 13 വി​ല്ലേ​ജു​ക​ളി​ലെ അ​ര ല​ക്ഷ​ത്തോ​ളം ക​ർ​ഷ​ക​ർ കു​ടി​യി​റ​ങ്ങേ​ണ്ടി​വ​രു​മെ​ന്ന് കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി പ​റ​ഞ്ഞു.
എ​ന്നാ​ൽ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്ന​ത് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​ത് വെ​റും അ​യ്യാ​യി​രം ആ​ളു​ക​ൾ മാ​ത്ര​മാ​ണെ​ന്നാ​ണ്. കൂ​ടു​ത​ൽ ജ​ന പ്ര​തി​നി​ധി​ക​ൾ​ക്ക് ക​മ്മി​റ്റി​യി​ൽ പ്രാ​തി​നി​ധ്യം ന​ൽ​കാ​ത്ത​തും ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ക്കു​ന്നു.
കു​ടി​വെ​ള്ള ആ​വ​ശ്യ​ത്തി​ന് വേ​ണ്ടി കി​ണ​ർ കു​ഴി​ക്കാ​ൻ പോ​ലും ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചാ​ൽ ക​ഴി​യി​ല്ല. വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് ഈ ​മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ നി​യ​ന്ത്ര​ണം വ​രും. ന​ട്ടു​വ​ള​ർ​ത്തി​യ മ​ര​ങ്ങ​ളി​ൽ പോ​ലും ക​ർ​ഷ​ക​ന് അ​വ​കാ​ശം ന​ഷ്ട​പ്പെ​ടും. പു​തി​യ റോ​ഡി​ന്‍റെ നി​ർ​മാ​ണ​മോ വീ​തി കൂ​ട്ട​ലോ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​നു​വ​ദി​ക്കി​ല്ല. ചു​രു​ക്ക​ത്തി​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ർ​ഷ​ക​രു​ടെ ജീ​വി​തം ഉ​ദ്യോ​ഗ​സ്ഥ​ർ തീ​രു​മാ​നി​ക്കു​ന്ന സാ​ഹ​ച​ര്യം ആ​ണ് ഉ​ണ്ടാ​വു​ക​യെ​ന്നും ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് ചു​റ്റും പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല ആ​ക്കി​യ ക​ര​ട് വി​ജ്ഞാ​പ​നം അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഇ​ത​ര ജി​ല്ല ക​മ്മി​റ്റി​ക​ൾ പ​റ​ഞ്ഞു.
ക​ർ​ഷ​ക വി​രു​ദ്ധ നി​ല​പാ​ടി​ൽ നി​ന്ന് കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ലാ​യം പി·​ന്മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ശ​ക്ത​മാ​യ സ​മ​ര​ത്തി​നു നേ​തൃ​ത്വം കൊ​ടു​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
ഓ​ണ്‍​ലൈ​ൻ യോ​ഗ​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​ടി. അ​ര​വി​ന്ദാ​ക്ഷ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​എം. ജോ​യ്, ഡോ.​പി. ല​ക്ഷ്മ​ണ​ൻ, വി.​പി. വ​ർ​ക്കി, ടി.​എ.​സി. ബാ​ബു, ബൈ​ജു അ​ന്പാ​ടി, അ​ഡ്വ.​പി. വേ​ണു​ഗോ​പാ​ൽ, ഗ​ഫൂ​ർ വെ​ണ്ണി​യോ​ട്, വി.​എം. വ​ർ​ഗീ​സ്, പ്രീ​തി​ൽ ജോ​സ്, എം. ​ശ്രീ​ധ​ര​ൻ കൊ​യി​ലാ​ണ്ടി, ടി.​കെ. ഉ​മ്മ​ർ, ആ​ർ.​കെ. വേ​ലാ​യു​ധ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.