ക​ന​ത്ത മ​ഴ: റോ​ഡ് ത​ക​ർ​ന്നു
Wednesday, August 12, 2020 11:46 PM IST
ഗൂ​ഡ​ല്ലൂ​ർ: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ദേ​വാ​ല വാ​ള​വ​യ​ൽ റോ​ഡ് ത​ക​ർ​ന്നു. റോ​ഡ് ര​ണ്ടാ​യി പി​ള​ർ​ന്നി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ലാ​ണ് റോ​ഡ് ത​ക​ർ​ന്ന​ത്. കൂ​ടാ​തെ നാ​ടു​കാ​ണി​യു​ടെ​യും ഗൂ​ഡ​ല്ലൂ​രി​ന്‍റെ​യും ഇ​ട​യി​ൽ ഇ​രു​ന്പ് പാ​ല​ത്തി​ൽ റോ​ഡ് ത​ക​ർ​ന്നു. 20 അ​ടി നീ​ള​ത്തി​ലാ​ണ് റോ​ഡ് പി​ള​ർ​ന്നി​രി​ക്കു​ന്ന​ത്. ഇ​വി​ടെ ഒ​രു ഭാ​ഗ​ത്തി​ലൂ​ടെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞ് ഗൂ​ഡ​ല്ലൂ​ർ ആ​ർ​ഡി​ഒ രാ​ജ്കു​മാ​ർ, ഗൂ​ഡ​ല്ലൂ​ർ ത​ഹ​സി​ൽ​ദാ​ർ ദി​നേ​ശ്കു​മാ​ർ, ഹൈ​വേ​വ​കു​പ്പ് എ​ൻ​ജി​നീ​യ​ർ സു​ൽ​ത്താ​ന ഫ​ർ​വി​ൻ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഈ ​റൂ​ട്ടി​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്. മ​ഴ തു​ട​ർ​ന്ന് പെ​യ്താ​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഗൂ​ഡ​ല്ലൂ​ർ-​ബ​ത്തേ​രി അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലെ ഒ​ന്പ​താം​മൈ​ലി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി.