മാ​ന​ന്ത​വാ​ടി കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ വെ​ള്ളം ക​യ​റി: ഗാ​രേ​ജ് മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം
Wednesday, August 12, 2020 11:46 PM IST
മാ​ന​ന്ത​വാ​ടി: കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ മാ​ന​ന്ത​വാ​ടി കെഎസ്ആ​ർ​ടി​സി ബ​സ് ഡി​പ്പോ​യി​ൽ വെ​ള്ളം ക​യ​റി. ചെ​റു​വ​ള്ള​ങ്ങ​ളി​ലും കു​ട്ട​ത്തോ​ണി​യി​ലു​മാ​യാ​ണ് അ​ധി​കൃ​ത​ർ ഡി​പ്പോ​യി​ലെ​ത്തു​ന്ന​ത്.

1979 ലാ​ണ് സ​ർ​ക്കാ​ർ ക​ഐ​സ്ആ​ർ​ടി​സി​ക്കാ​യി പാ​ണ്ടി​ക്ക​ട​വി​ൽ മൂ​ന്ന് ഏ​ക്ക​ർ സ്ഥ​ലം അ​നു​വ​ദി​ച്ച​ത്, 2015 ഫെ​ബ്രു​വ​രി​യി​ലാ​ണ് ഡി​പ്പോ ഇ​വി​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. അ​തു വ​രെ അം​ബേ​ദ്ക്ക​ർ റോ​ഡി​ലെ ഗാ​രേ​ജി​ലാ​യി​രു​ന്നു ഡി​പ്പോ​യു​ടെ പ്ര​വ​ർ​ത്ത​നം. മൂ​ന്ന് വ​ർ​ഷ​മാ​യി പാ​ണ്ടി​ക്ക​ട​വി​ലെ ഡി​പ്പോ​യി​ൽ കാ​ല​വ​ർ​ഷ​ത്തി​ൽ വെ​ള്ളം ക​യ​റാ​ൻ തു​ട​ങ്ങി​യി​ട്ട്. ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ള​യ​ത്തി​ൽ ഡി​പ്പോ​യി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ടി​ക്ക​റ്റ് റാ​ക്ക്, ചാ​ർ​ജ​ർ എ​ന്നി​വ എ​ടു​ത്ത് മാ​റ്റാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ കെ​എസ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി​യ​ത് വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. ഇ​ത്ത​വ​ണ ഈ ​സാ​ഹ​ച​ര്യം മു​ന്നി​ൽ ക​ണ്ട് ബ​സു​ക​ൾ മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ബ​സ്‌സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തേ​ക്കും ഗാ​രേ​ജി​ലേ​ക്കും മാ​റ്റി​യി​ടു​ക​യാ​യി​രു​ന്നു.

107 ബ​സു​ക​ളും 92 സ​ർ​വീ​സു​ക​ളു​മാ​ണ് ഡി​പ്പോ​യി​ൽ നി​ന്നും ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന​ത്. ഡി​പ്പോ​യും ഗാ​രേ​ജും ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ലാ​യ​തി​നാ​ൽ ത​ന്നെ ഇ​ന്ധ​നം നി​റ​ക്ക​ൽ, അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ എ​നി​വ​ക്കെ​ല്ലാം ബ​സു​ക​ൾ പോ​യി തി​രി​ച്ച് വ​രു​ന്ന​ത് കോ​ർ​പ്പ​റേ​ഷ​ന് വ​ൻ സാ​ന്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്തി വെ​ക്കു​ന്ന​തോ​ടൊ​പ്പം ജീ​വ​ന​ക്കാ​ർ​ക്ക് ദു​രി​ത​വു​മാ​യി മാ​റു​ക​യാ​ണ്. ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ ഡി​പ്പോ​യി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​രും ഇ​വി​ടെ എ​ത്താ​ൻ എ​റെ ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കു​ക​യാ​ണ്.

കൂ​ടാ​തെ ബ​സു​ക​ൾ റോ​ഡ​രി​കി​ലും മ​റ്റും നി​ർ​ത്തി​യി​ടു​ന്ന​തി​നാ​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​ശ​ല്യ​ത്തി​നൊ​പ്പം മോ​ഷ​ണ​ങ്ങ​ളും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ന​ഗ​ര​സ​ഭ ഡി​പ്പോ​യും ഗാ​രേ​ജും നി​ൽ​ക്കു​ന്ന സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ അ​ഞ്ച് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ കെ​എ​സ്ആ​ർ​ടി​സി​ക്ക് സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ന​ൽ​കി​യാ​ൽ പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത​പ​രി​ഹാ​ര​മാ​കും.

ഇ​തി​ന് ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രു​ടെ അ​ടി​യ​ന്ത​ര ശ്ര​ദ്ധ പ​തി​യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.