പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​ന വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണം: സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം
Monday, August 10, 2020 11:46 PM IST
ക​ൽ​പ്പ​റ്റ: പ​രി​സ്ഥി​തി​ക്കും മ​നു​ഷ്യ​നും ഒ​രു​പോ​ലെ ദോ​ഷ​ക​ര​മാ​യ​തി​നാ​ൽ പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​ന വി​ജ്ഞാ​പ​നം കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​അ​സൈ​നാ​ർ ഹാ​ജി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​ബ്ദു​ൽ അ​സീ​സും ആ​വ​ശ്യ​പ്പെ​ട്ടു. പ​ദ്ധ​തി​ക​ൾ​ക്കും മ​റ്റു​മാ​യി കൃ​ഷി ഭൂ​മി ഉ​ൾ​പ്പെ​ടെ ഏ​ത് സ്ഥ​ല​വും ഉ​ട​മ​യു​ടെ അ​നു​മ​തി കൂ​ടാ​തെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ സ​ർ​ക്കാ​റി​ന് ഏ​റ്റെ​ടു​ക്കാ​വു​ന്ന സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ന്ന​താ​ണ് വി​ജ്ഞാ​പ​നം. കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ ജ​നം വി​റ​ങ്ങ​ലി​ച്ചു നി​ൽ​ക്കു​ന്പോ​ൾ തി​ര​ക്കി​ട്ട് ഇ​ഐ​എ 2020 എ​ന്ന പേ​രി​ൽ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത് കോ​ർ​പ​റേ​റ്റ് വ്യ​വ​സാ​യ കു​ത്ത​ക​ക​ളു​ടെ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കാ​നാ​ണെ​ന്ന് വ്യ​ക്ത​മാ​ണ്.
നി​ല​വി​ലു​ള്ള പ​രി​സ്ഥി​തി സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ൾ പ​ല​തും എ​ടു​ത്തു ക​ള​യു​ന്ന​താ​ണ് പു​തി​യ വി​ജ്ഞാ​പ​നം. പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​നം ന​ട​ത്താ​തെ വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്താ​നും ജ​ന​ങ്ങ​ളെ വാ​സ​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ആ​ട്ടി​യോ​ടി​ക്കാ​നും സ​ഹാ​യി​ക്കു​ന്നതാണ് ഈ ​വി​ജ്ഞാ​പ​നം. ഇത് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം ജി​ല്ല​യി​ലും ഇ ​മെ​യി​ലി​ലൂ​ടെ കേ​ന്ദ്ര സ​ർ​ക്കാ​റി​നെ പ്ര​തി​ഷേ​ധ​മ​റി​യി​ച്ചു. ജി​ല്ല​യി​ൽ നി​ന്ന് സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം 250 ലേ​റെ ഇ ​മെ​യി​ലു​ക​ളാ​ണ് കേ​ന്ദ്ര​ത്തി​ന​യ​ച്ച​തെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.