ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Monday, August 10, 2020 10:14 PM IST
മാ​ന​ന്ത​വാ​ടി: ക​ന​റ ബാ​ങ്ക് മാ​ന​ന്ത​വാ​ടി ശാ​ഖ​യി​ലെ ജീ​വ​ന​ക്കാ​ര​ൻ ക​ർ​ണാ​ട​ക കെ.​ആ​ർ. പേ​ട്ട് സ്വ​ദേ​ശി കെ.​എ​ൽ.​അ​ഭി​ഷേ​ക്(27) ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം മാ​ണ്ഡ്യ​യി​ലു​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ര​ണ്ടു വ​ർ​ഷ​മാ​യി ബാ​ങ്കി​ന്‍റെ മാ​ന​ന്ത​വാ​ടി ശാ​ഖ​യി​ലാ​ണ് ജോ​ലി. ര​ണ്ടാ​ഴ്ച മു​ന്പാ​ണ് അ​വ​ധി​യെ​ടു​ത്തു നാ​ട്ടി​ൽ പോ​യ​ത്.