81 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ 1247 കു​ടും​ബ​ങ്ങ​ളി​ലെ 4288 പേ​ർ
Sunday, August 9, 2020 11:40 PM IST
ക​ൽ​പ്പ​റ്റ: കാ​ല​വ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് ജി​ല്ല​യി​ലെ മൂ​ന്ന് താ​ലൂ​ക്കു​ക​ളി​ലാ​യി 81 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നു. ഈ ​ക്യാ​ന്പു​ക​ളി​ലാ​യി 1247 കു​ടും​ബ​ങ്ങ​ളി​ലെ 4288 പേ​രാ​ണ് ഇ​പ്പോ​ൾ ക​ഴി​യു​ന്ന​ത്. ഇ​വ​രി​ൽ 2098 പു​രു​ഷ​ൻ​മാ​രും 2190 സ്ത്രീ​ക​ളും 1039 കു​ട്ടി​ക​ളു​മാ​ണു​ള്ള​ത്. ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രി​ൽ ഒ​ന്പ​ത് പേ​ർ ഭി​ന്ന​ശേ​ഷി​ക്കാ​രും ഒ​ന്പ​ത് ഗ​ർ​ഭി​ണി​ക​ളും 324 പേ​ർ മു​തി​ർ​ന്ന പൗ​ര​ൻ​മാ​രു​മാ​ണ്. 2330 പേ​ർ പ​ട്ടി​ക വ​ർ​ഗ​ക്കാ​രാ​ണ്.
മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ൽ 25 ക്യാ​ന്പു​ക​ളി​ലാ​യി 441 കു​ടും​ബ​ങ്ങ​ളി​ലെ 1517 പേ​രാ​ണു​ള്ള​ത്. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ 17 ക്യാ​ന്പു​ക​ളി​ലാ​യി 206 കു​ടും​ബ​ങ്ങ​ളി​ലെ 689 പേ​രും വൈ​ത്തി​രി താ​ലൂ​ക്കി​ൽ 39 ക്യാ​ന്പു​ക​ളി​ലാ​യി 600 കു​ടും​ബ​ങ്ങ​ളി​ലെ 2082 പേ​രു​മു​ണ്ട്. അ​ത​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്യാ​ന്പു​ക​ളി​ലേ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്.
ക​ണ്ണൂ​ർ ജി​ല്ല​യി​ലു​ള്ള മാ​ക്കൂ​ട്ടം കൂ​ട്ടു​പു​ഴ​യി​ലെ കേ​ര​ള ക​ർ​ണാ​ട​ക അ​തി​ർ​ത്തി ഇ​ന്ന​ലെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യ​തി​നാ​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ യാ​ത്ര​ക്കാ​ർ പ​ര​മാ​വ​ധി ഈ ​വ​ഴി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു.
ജി​ല്ല​യി​ൽ ഇ​ന്ന​ലെ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും നേ​രി​യ തോ​തി​ലു​ള്ള മ​ഴ​യാ​ണ് ജി​ല്ല​യി​ൽ വ​ർ​ഷി​ച്ച​ത്. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ന​ലെ രാ​വി​ലെ 8.30ന് ​അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​ൽ എ​രു​മ​കൊ​ല്ലി, മേ​പ്പാ​ടി-44, പ​ടി​ഞ്ഞാ​റ​ത്ത​റ, ബാ​ണാ​സു​ര-75.8, തൊ​ണ്ട​ർ​നാ​ട് മ​ട്ടി​ല​യം-67, തൊ​ണ്ട​ർ​നാ​ട് തേ​റ്റ​മ​ല-50, തൊ​ണ്ട​ർ​നാ​ട് മ​ക്കി​യാ​ട്-46, ത​വി​ഞ്ഞാ​ൽ വാ​ളാ​ട്-58, ത​വി​ഞ്ഞാ​ൽ പേ​രി​യ-64 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് പെ​യ്ത​ത്.