മു​ക്കു​ർ​ത്തി നാ​ഷ​ന​ൽ ഗാ​ർ​ഡ​ൻ ക​ടു​വാ സ​ങ്കേ​ത​മാ​ക്കു​ന്നു
Monday, August 3, 2020 10:44 PM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ലെ മു​ക്കു​ർ​ത്തി നാ​ഷ​ന​ൽ ഗാ​ർ​ഡ​ൻ ക​ടു​വാ സ​ങ്കേ​ത​മാ​ക്കു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് വ​നം​വ​കു​പ്പ് സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി. മു​ക്കു​ർ​ത്തി ഗാ​ർ​ഡ​നി​ൽ 50 ക​ടു​വ​ക​ൾ ഉ​ണ്ടെ​ന്ന് ക​ണ​ക്കെ​ടു​പ്പി​നി​ടെ ക​ണ്ടെ​ത്തി​യി​രു​ന്നു. ഗാ​ർ​ഡ​നി​ൽ 74 വ​ര​യാ​ടു​ക​ളാ​ണു​ള്ള​ത്. മു​തു​മ​ല ക​ടു​വാ​സം​ര​ക്ഷ​ണ കേ​ന്ദ്രം ഇ​ന്ത്യ​യി​ൽ ആ​റാം സ്ഥാ​ന​ത്താ​ണ്. അ​വി​ലാ​ഞ്ചി, അ​പ്പ​ർ​ഭ​വാ​നി വ​ന​ങ്ങ​ൾ മു​ക്കു​ർ​ത്തി വ​ന​ത്തോ​ട് ചേ​ർ​ക്കും. ഗാ​ർ​ഡ​നോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന ഏ​ക്ക​ർ​ക്ക​ണ​ക്കി​ന് സ്ഥ​ല​ങ്ങ​ൾ വ​ന​ഭൂ​മി​യാ​ക്കി മാ​റ്റും.