ക​ണ്ട​ക്ട​റെ ഇ​ടി​ച്ച് നി​ർ​ത്താ​തെ പോ​യ കാ​ർ പി​ടി​കൂ​ടി
Sunday, August 2, 2020 11:26 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി ഇ​ടി​ച്ച് നി​ർ​ത്താ​തെ പോ​യ കാ​ർ ബ​ത്തേ​രി പോ​ലീ​സ് പി​ടി​കൂ​ടി. വാ​ഹ​നം ഓ​ടി​ച്ച കു​പ്പാ​ടി ക​ട​മാ​ൻ​ചി​റ പി.​കെ. ജി​നേ​ഷി (39)നെ ​അ​റ​സ്റ്റു ചെ​യ്തു.
കാ​റി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കോ​ട്ട​യം മു​രു​ക്കും​വ​യ​ൽ ക​ല്ലു​ക്കു​ന്നേ​ൽ കെ.​ആ​ർ. ര​ഞ്ജി​ത്ത് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​ക്കു​മു​ന്നി​ൽ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ക​ട​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ര​ഞ്ജി​ത്തി​നെ കാ​ർ ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് വാ​ഹ​നം നി​ർ​ത്താ​തെ പോ​യി. ഇ​ൻ​സ്പെ​ക്ട​ർ ജി. ​പു​ഷ്ക​ര​ൻ, എ​സ്ഐ സ​ണ്ണി തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.