സ്കൂ​ട്ട​റും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു
Sunday, August 2, 2020 10:10 PM IST
ക​ൽ​പ്പ​റ്റ: ഓ​ട്ടോ​റി​ക്ഷ​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച സ്കൂ​ട്ട​റി​ലെ യാ​ത്ര​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി മ​രി​ച്ചു. സ​ഹോ​ദ​ര​ന​ട​ക്കം ര​ണ്ടു സ​ഹ​യാ​ത്രി​ക​ർ​ക്കു പ​രി​ക്കേ​റ്റു. മു​ട്ടി​ൽ പാ​റ​ക്ക​ൽ പ​രി​യാ​രം വൈ​ഷ്ണ​വ് വീ​ട്ടി​ൽ പ്ര​മോ​ദ്കു​മാ​റി​ന്‍റെ മ​ക​ൻ വൈ​ഷ്ണ​വാ​ണ് (15) മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ സ​ഹോ​ദ​ര​ൻ സൗ​ര​വി​നെ (13)മേ​പ്പാ​ടി വിം​സ് ആ​ശു​പ​ത്രി​യി​ലും സു​ഹൃ​ത്തും അ​യ​ൽ​വാ​സി​യു​മാ​യ ജി​ല​നെ(18)​ക​ൽ​പ്പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ട​ര​യോ​ടെ ചു​ണ്ടേ​ൽ ടൗ​ണി​ലാ​ണ് അ​പ​ക​ടം. വൈ​ത്തി​രി​യി​ൽ പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്നു സ​ഹോ​ദ​ര​ങ്ങ​ളും സു​ഹൃ​ത്തും. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വൈ​ഷ്ണ​വ് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു.

ത​ല​യ്ക്കു ഗു​ര​ത​ര പ​രി​ക്കേ​റ്റ വൈ​ഷ്ണ​വ് ആ​ശു​പ​ത്രി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ മ​രി​ച്ചു. ക​ൽ​പ്പ​റ്റ എ​സ്കെ​എം​ജെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന വൈ​ഷ്ണ​വ് ഈ ​വ​ർ​ഷ​മാ​ണ് എ​സ്എ​സ്എ​ൽ​സി പാ​സാ​യ​ത്. അ​മ്മ: ദീ​പ (ആ​ശ വ​ർ​ക്ക​ർ).