കേ​ണി​ച്ചി​റ ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന് നൂ​റു​മേ​നി
Wednesday, July 15, 2020 11:26 PM IST
കേ​ണി​ച്ചി​റ: സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ തു​ട​ർ​ച്ച​യാ​യി 14 ാം ത​വ​ണ​യും കേ​ണി​ച്ചി​റ ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ നൂ​റു​മേ​നി വി​ജ​യം നേ​ടി. 34 വി​ദ്യാ​ർ​ത്ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 22 പേ​ർ ഡി​സ്റ്റിം​ഗ്ഷ​നും 12 പേ​ർ ഫ​സ്റ്റ് ക്ലാ​സ്‌​സും ക​ര​സ്ഥ​മാ​ക്കി. ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും, സ്റ്റാ​ഫും, പി​ടി​എ​യും അ​നു​മോ​ദി​ച്ചു.

ക്വാ​റ​ന്‍റൈൻ ലം​ഘി​ച്ചാ​ൽ ക​ടു​ത്ത ന​ട​പ​ടി

ക​ൽ​പ്പ​റ്റ: കോ​വി​ഡ് -19 മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​ര​മു​ള​ള ക്വാ​റ​ന്ൈ‍​റ​ൻ കാ​ല​യ​ള​വ് ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ എ​പ്പി​ഡെ​മി​ക് ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ര​ണ്ട് വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്. ക്വാ​റ​ന്‍റൈ​ൻ ലം​ഘ​നം ന​ട​ത്തി​യ 84 പേ​ർ​ക്കെ​തി​രെ ഇ​തു​വ​രെ കേ​സെ​ടു​ത്തി​ണ്ട്. അ​ഞ്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ക്വാ​റ​ന്‍റൈൻ ലം​ഘ​ന​വും 79 ഹോം ​ക്വാ​റ​ന്‍റൈ​ൻ ലം​ഘ​ന​വും ഉ​ൾ​പ്പെ​ടും.