ഉ​ജ്വ​ല വി​ജ​യ​വു​മാ​യി ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ
Wednesday, July 15, 2020 11:26 PM IST
മാ​ന​ന്ത​വാ​ടി: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു ഉ​ജ്വ​ല വി​ജ​യം. 258 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 245 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​നു യോ​ഗ്യ​ത നേ​ടി.
സ​യ​ൻ​സ്, കൊ​മേ​ഴ്സ് ബാ​ച്ചു​ക​ളി​ൽ 99-ഉം ​ഹ്യു​മാ​നി​റ്റീ​സി​ൽ 97-ഉം ​ശ​ത​മാ​ന​മാ​ണ് വി​ജ​യം. 78 വി​ദ്യാ​ർ​ഥി​ക​ൾ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ഗ്രേ​ഡ് നേ​ടി.
ഹ്യു​മാ​നി​റ്റീ​സ് വി​ഭാ​ഗ​ത്തി​ൽ അ​ജ​യ് തോ​മ​സ്, സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ എ​യ്ജ​ൽ മാ​നു​വ​ൽ, അ​ലീ​ന ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി. വി​ദ്യാ​ർ​ഥി​ക​ളെ മാ​നേ​ജ്മെ​ന്‍റും പി​ടി​എ​യും അ​ഭി​ന​ന്ദി​ച്ചു. മാ​ന​ന്ത​വാ​ടി നോ​ർ​ബ​ർ​ട്ടൈ​ൻ സ​ഭ​യു​ടെ കീ​ഴി​ലാ​ണ് വി​ദ്യാ​ല​യം.