അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ണം ന​ൽ​കി​യി​ല്ലെ​ന്ന് പ​രാ​തി; നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നൊ​രു​ങ്ങി തൊ​ഴി​ലാ​ളി​ക​ൾ
Wednesday, July 15, 2020 11:25 PM IST
മാ​ന​ന്ത​വാ​ടി: ലോ​ക്ക് ഡൗ​ണ്‍ മ​റ​വി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ണം ന​ൽ​കു​ന്നി​ല്ലെ​ന്ന് പ​രാ​തി. ശ​ന്പ​ളം ന​ൽ​കാ​ത്ത​തി​നെ​തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ത​ല​പ്പു​ഴ മ​ക്കി​മ​ല ഗ​വ. ആ​ശ്ര​മം സ്കൂ​ൾ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് പ​ണം ന​ൽ​കാ​തെ ക​രാ​റു​കാ​ര​ൻ വഞ്ചിക്കു​ന്ന​ത്. നീ​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ സ്വ​ന്തം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി മ​ക്കി​മ​ല ഗ​വ. ആ​ശ്ര​മം സ്കൂ​ൾ കെ​ട്ടി​ടം നി​ർ​മാ​ണ​ത്തി​ലേ​ർ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ക​രാ​റു​കാ​ര​ൻ പ​ണം ന​ൽ​കാ​തെ പ​റ്റി​ക്കു​ന്ന​ത്. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ 30 പേ​രാ​ണ് ഇ​വി​ടെ പ​ണി ചെ​യ്യു​ന്ന​ത്. ഇ​വ​ർ​ക്ക് കൂ​ലി​യി​ന​ത്തി​ൽ പ​ത്ത​ര​ല​ക്ഷം രൂ​പ​യാ​ണ് കൊ​ടു​ക്കേ​ണ്ട​ത്. ഇ​തി​ൽ ആ​റ് ല​ക്ഷം രൂ​പ ന​ൽ​കി ബാ​ക്കി നാ​ല​ര ല​ക്ഷം രൂ​പ​ ന​ൽ​കാ​തെയാ​ണ് തൊ​ഴി​ലാ​ളി​ക​ളോ​ട് നാ​ട് വി​ടാ​ൻ ക​രാ​റു​കാ​ര​ൻ പ​റ​ഞ്ഞ​ത്.
ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യി നി​ര​ന്ത​രം കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ആ​റ് ല​ക്ഷം രൂ​പ ന​ൽ​കി​യ​ത്. ബാ​ക്കി പ​ണം ചോ​ദി​ച്ച​പ്പോ​ൾ ക​രാ​റു​കാ​ര​ൻ തൊ​ഴി​ലാ​ളി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ് ഉ​ണ്ടാ​യ​ത്.
ത​ങ്ങ​ൾ​ക്ക് കൂ​ലി ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് കാ​ണി​ച്ച് ഇ​ക്ക​ഴി​ഞ്ഞ മൂ​ന്നി​ന് മാ​ന​ന്ത​വാ​ടി ലേ​ബ​ർ ഓ​ഫീ​സ​ർ​ക്കും എം​എ​ൽ​എ​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ നാ​ളു​ക​ൾ ക​ഴി​ഞ്ഞി​ട്ടും പ​രാ​തി​യി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​വാ​ത്ത​തോ​ടെ സ്വ​ന്തം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.
തൊ​ഴി​ൽ വി​ഷ​യ​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം നി​ൽ​ക്കേ​ണ്ട തൊ​ഴി​ൽ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ഷ​യ​ത്തി​ൽ മൗ​നം പാ​ലി​ക്കു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്.

വി​മു​ക്ത ഭ​ട​ൻ​മാ​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ക​ൽ​പ്പ​റ്റ: ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ എ​റ​ണാ​കു​ളം മേ​ഖ​ല​യി​ലു​ള്ള കോ​കോ റീ​ട്ടെ​ൽ ഒൗ​ട്ട് ലൈ​റ്റു​ക​ൾ​ക്കാ​യി സേ​വ​ന ദാ​താ​വി​നെ നി​യ​മി​ക്കു​ന്ന​തി​ന് ജെ​സി​ഒ റാ​ങ്കി​ൽ കു​റ​യാ​ത്ത വി​മു​ക്ത ഭ​ട​ൻ​മാ​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വ​യ​നാ​ട് ജി​ല്ലാ സൈ​നീ​ക ക്ഷേ​മ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക.​ഫോ​ണ്‍. 04936 202668.