പ​ങ്കു​വയ്ക്ക​ൽ മ​നോ​ഭാ​വം വ​ള​ർ​ത്ത​ണം: മാ​ർ ജോ​സ് പൊ​രു​ന്നേ​ടം
Tuesday, July 14, 2020 10:59 PM IST
മാ​ന​ന്ത​വാ​ടി: മ​നു​ഷ്യ​ൻ പ​ങ്കു​വെ​ക്ക​ൽ മ​നോ​ഭാ​വ​ത്തി​ലേ​ക്ക് വ​ള​ര​ണ​മെ​ന്നും സ​ഹ​ജീ​വി​ക​ളോ​ട് ക​രു​ണ​കാ​ണി​ക്ക​ണ​മെ​ന്നും മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം പ​റ​ഞ്ഞു. വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ പു​ത്ത​ൻ​കു​ടി ജോ​യി​ക്കും കു​ടും​ബ​ത്തി​നും നി​ർ​മി​ച്ചു​ന​ൽ​കി​യ വീ​ടി​ന്‍റെ വെ​ഞ്ചി​രി​പ്പും താ​ക്കോ​ൽ​ദാ​ന​വും ന​ട​ത്തി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​നു​ഷ്യ​ൻ സ​ന്പ​ത്ത് കൂ​ട്ടി​വെ​ക്കാ​തെ മ​റ്റു​ള്ള​വ​ർ​ക്ക് വേ​ണ്ടി പ​ങ്കു​വെ​ച്ചാ​ൽ സ​മൂ​ഹ​ത്തി​ൽ ഭ​വ​ന ര​ഹി​ത​രോ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​രോ ഉ​ണ്ടാ​കി​ല്ലെ​ന്നും കോ​വി​ഡ് കാ​ലം ന​മ്മ​ൾ​ക്കു​ത​രു​ന്ന പാ​ഠം സ​ന്പ​ത്തി​ൽ ആ​ശ്ര​യി​ക്കാ​തെ ലാ​ളി​ത്യ​ത്തി​ൽ ജീ​വി​ക്ക​ണ​മെ​ന്ന​താ​ണെ​ന്നും പി​താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.
വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ.​പോ​ൾ കൂ​ട്ടാ​ല, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ.​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ, ദീ​പ്തി​ഗി​രി സെ​ന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി ഫാ.​ചാ​ണ്ടി പു​ന​ക്കാ​ട്ട്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.