സ്വയം തൊഴിൽ ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, July 14, 2020 10:59 PM IST
ക​ൽ​പ്പ​റ്റ: സാ​മൂ​ഹ്യ നീ​തി വ​കു​പ്പ് ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ് മു​ഖേ​ന ന​ട​പ്പാ​ക്കി വ​രു​ന്ന പു​ന​ര​ധി​വാ​സ പ​ദ്ധ​തി പ്ര​കാ​രം മു​ൻ ത​ട​വു​കാ​ർ, പ്രൊ​ബേ​ഷ​ൻ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള പ്രൊ​ബേ​ഷ​ണ​ർ​മാ​ർ, അ​ഞ്ചു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ ആ​ശ്രി​ത​ർ എ​ന്നി​വ​ർ​ക്കു​ള്ള സ്വ​യം തൊ​ഴി​ൽ ധ​ന​സ​ഹാ​യ​ത്തി​നും അ​തി​ക്ര​മ​ത്തി​നി​ര​യാ​യ​വ​രു​ടെ മ​ക്ക​ൾ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ളും അ​പേ​ക്ഷാ ഫോ​റ​വും ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സി​ൽ നി​ന്നും ല​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 25 ന​കം ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം. ഫോ​ണ്‍: 04936 207157.