പ്ല​സ്ടു-​ഫ​സ്റ്റ് സ്റ്റെ​പ്പ് പ​ദ്ധ​തി​യു​മാ​യി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം
Tuesday, July 14, 2020 10:59 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളി​ൽ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​പ്ല​സ് ടു-​ഫ​സ്റ്റ് സ്റ്റെ​പ് എ​ന്ന പേ​രി​ൽ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചു. പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും വോ​ള​ണ്ടി​യ​ർ​മാ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​തു ന​ട​പ്പി​ലാ​ക്കും. എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ള്ള സ്കൂ​ളു​ക​ളി​ൽ പ്ല​സ്വ​ണ്‍ ഓ​ണ്‍ ലൈ​ൻ അ​ഡ്മി​ഷ​ൻ ആ​രം​ഭി​ക്കു​ന്ന ദി​വ​സം മു​ത​ൽ പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളും സാ​മൂ​ഹി​ക അ​ക​ല​വും പാ​ലി​ച്ചാ​ണ് കു​ട്ടി​ക​ൾ അ​പേ​ക്ഷാ​സ​മ​ർ​പ്പ​ണ​ത്തി​ന് എ​ത്തേ​ണ്ട​ത്.​
അ​ത​തി​ട​ങ്ങ​ളി​ൽ പ​ത്താം ക്ലാ​സ് വി​ജ​യി​ച്ച​വ​രെ സ്കൂ​ളി​ൽ എ​ത്തേ​ണ്ട സ​മ​യം മു​ൻ​കൂ​ട്ടി അ​റി​യി​ക്കും.​എ​ൻ​എ​സ്എ​സ് യൂ​ണി റ്റ് ​ഇ​ല്ലാ​ത്ത സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യൂ​ണി​റ്റു​ള്ള തൊ​ട്ട​ടു​ത്ത സ്കൂ​ളി​ൽ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തും.​സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന സേ​വ​നം ര​ണ്ടു ല​ക്ഷ​ത്തോ​ളം കു​ട്ടി​ക​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടും. എ​ൻ​എ​സ്എ​സ് ഈ ​വ​ർ​ഷം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന മൂ​ന്നാ​മ​ത്തെ വ​ലി​യ പ​ദ്ധ​തി​യാ​ണി​തെ​ന്ന് ജി​ല്ലാ ക​ണ്‍​വീ​ന​ർ കെ.​എ​സ്. ശ്യാ​ൽ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് പൊ​തു പ​രീ​ക്ഷ എ​ഴു​തി​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി 12.50 ല​ക്ഷം മാ​സ്ക് നി​ർ​മി​ച്ചു ന​ൽ​കി​യ​താ​ണ് ആ​ദ്യ​ത്തേ​ത്.
ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നു പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​താ​ണ് ര​ണ്ടാ​മ​ത്തേ​ത്. ജി​ല്ല​യി​ൽ അ​ഞ്ച് ക്ല​സ്റ്റ​റു​ക​ളി​ലാ​യി 53 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ണ്ട്.

ഭാ​ര​തീ​യ ചി​കി​ത്സാ​വ​കു​പ്പി​ൽ
താ​ത്കാ​ലി​ക ഡ്രൈ​വ​ർ
നി​യ​മ​ന​ത്തി​നു അ​നു​മ​തി

ക​ൽ​പ്പ​റ്റ:​ഭാ​ര​തീ​യ ചി​കി​ത്സാ​വ​കു​പ്പി​ൽ ഏ​ഴ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സു​ക​ളി​ലെ​യും വ​യ​നാ​ട് ഗ​വ.​ആ​യു​ർ​വേ​ദ മൊ​ബൈ​ൽ ഡി​സ്പ​ൻ​സ​റി​യി​ലെ​യും അം​ഗീ​കൃ​ത​മ​ല്ലാ​ത്ത ഡ്രൈ​വ​ർ ത​സ്തി​ക​ക​ളി​ൽ ദി​വ​സ വേ​താ​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​ന​ത്തി​നു അ​നു​മ​തി ന​ൽ​കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി. ഭാ​ര​തീ​യ ചി​കി​ത്സാ​വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ ശി​പാ​ർ​യി​ലാ​ണ് ന​ട​പ​ടി.