നൗ​ഫ​ലി​ന്‍റെ വി​യോ​ഗം വ​യ​നാ​ടി​നു നൊ​ന്പ​ര​മാ​യി
Monday, July 13, 2020 11:10 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് ബാ​ധി​ച്ചു സൗ​ദി അ​റേ​ബ്യ​യി​ൽ മ​രി​ച്ച ണ്ട​ർ​നാ​ട് കോ​ര​ൻ​കു​ന്ന​ൻ അ​ബ്ദു​ല്ല ഹാ​ജി-​ആ​സ്യ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ നൗ​ഫ​ലി​ന്‍റെ(33)​വി​യോ​ഗം വ​യ​നാ​ടി​നെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി. ഇ​താ​ദ്യ​മാ​യാ​ണ് വ​യ​നാ​ട് സ്വ​ദേ​ശി കോ​വി​ഡ് ബാ​ധി​ച്ചു വി​ദേ​ശ​ത്തു മ​രി​ക്കു​ന്ന​ത്.
കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ് നൗ​ഫ​ലി​ന്‍റെ മ​ര​ണ​മെ​ന്നാ​ണ് നാ​ട്ടി​ൽ ല​ഭി​ച്ച വി​വ​രം. സൗ​ദി​യി​ൽ സ​ഹോ​ദ​ര​ൻ നൗ​ഷാ​ദി​ന്‍റെ ക​ട​യി​ൽ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു നൗ​ഫ​ൽ. നൗ​ഷാ​ദും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്. നൗ​ഫ​ൽ എ​ട്ടു​മാ​സം മു​ന്പാ​ണ് നാ​ട്ടി​ൽ​വ​ന്നു മ​ട​ങ്ങി​യ​ത്. ഭാ​ര്യ റെ​ജീ​ന​യും റൈ​ന ഫാ​ത്തി​മ എ​ന്ന മ​ക​ളും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം. ഇ​വ​ർ നാ​ട്ടി​ലു​ണ്ട്.
കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു സൗ​ദി​യി​ലാ​ണ് നൗ​ഫ​ലി​ന്‍റെ സം​സ്കാ​രം. നൗ​ഫ​ലി​നെ അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്കു കാ​ണാ​ൻ​പോ​ലും ക​ഴി​യാ​ത്ത​തി​ന്‍റെ വി​ഷ​മ​ത്തി​ലാ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ. ന​ഫീ​ദ സ​ഹോ​ദ​രി​യാ​ണ്.