ലാ​സ്റ്റ് ഗ്രേ​ഡ് റാ​ങ്ക് ലി​സ്റ്റി​ൽ​നി​ന്ന് നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​ന്നി​ല്ലെ​ന്ന്
Monday, July 13, 2020 11:07 PM IST
മാ​ന​ന്ത​വാ​ടി: കേ​ര​ള​ത്തി​ൽ റെ​ക്കോ​ർ​ഡ് നി​യ​മ​ന​ങ്ങ​ൾ എ​ന്ന് സ​ർ​ക്കാ​ർ പ​റ​യു​ന്പോ​ഴും 1780 പേ​ർ ഉ​ൾ​പ്പെ​ട്ട വ​യ​നാ​ട് ജി​ല്ല​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ലേ​ക്കു​ള്ള ലാ​സ്റ്റ് ഗ്രേ​ഡ് ലി​സ്റ്റി​ൽ നി​ന്നും വെ​റും 152 പേ​ർ​ക്ക് മാ​ത്ര​മാ​ണ് നി​യ​മ​നം ന​ൽ​കി​യ​തെ​ന്ന് റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ റാ​ങ്ക് ലി​സ്റ്റി​ൽ നി​ന്നും 373 നി​യ​മ​ന​ങ്ങ​ൾ ന​ട​ന്ന സ്ഥാ​ന​ത്താ​ണ് വെ​റും 11 മാ​സം മാ​ത്രം കാ​ലാ​വ​ധി ശേ​ഷി​ക്കു​ന്ന റാ​ങ്ക് ലി​സ്റ്റി​ൽ നി​ന്നും 10 ശ​ത​മാ​ന​ത്തി​ൽ താ​ഴെ നി​യ​മ​നം ന​ട​ക്കാ​ത്ത അ​വ​സ്ഥ​യു​ള്ള​ത്.
ഒ​രു​വ​ശ​ത്ത് താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ങ്ങ​ൾ ത​കൃ​തി​യാ​യി ന​ട​ക്കു​ന്പോ​ൾ മ​റ്റൊ​രു​വ​ശ​ത്ത് വ​ർ​ഷ​ങ്ങ​ളോ​ളം പ​ഠി​ച്ചു പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ ഇ​പ്പോ​ഴും തൊ​ഴി​ൽ ര​ഹി​ത​രാ​യി ഇ​രി​ക്കു​ക​യാ​ണ്. ഒ​രു റാ​ങ്ക് ലി​സ്റ്റ് നി​ല​വി​ലു​ള്ള​പ്പോ​ൾ നി​ല​വി​ൽ വ​രു​ന്ന ഒ​ഴി​വു​ക​ളി​ൽ പ്ര​സ്തു​ത റാ​ങ്ക് ലി​സ്റ്റി​ൽ നി​ന്ന് ത​ന്നെ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്ത​ണം എ​ന്ന നി​യ​മ​ങ്ങ​ളും കോ​ട​തി ഉ​ത്ത​ര​വു​ക​ളും താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ങ്ങ​ൾ​ക്കാ​യി അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ക​യാ​ണ്.
മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​വും ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​വും ഹൈ​ക്കോ​ട​തി​യു​ടെ​യും സു​പ്രീം കോ​ട​തി​യു​ടെ​യും വി​വി​ധ ഉ​ത്ത​ര​വു​ക​ളു​ടെ ലം​ഘ​ന​വും ആ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി എ​സ്ടി ഹോ​സ്റ്റ​ൽ വാ​ച്ച്മാ​ൻ​മാ​രു​ടെ ജോ​ലി​സ​മ​യം എ​ട്ട് മ​ണി​ക്കൂ​ർ ആ​ക്കി നി​ജ​പ്പെ​ടു​ത്താ​നു​ള്ള ഉ​ത്ത​ര​വ് 2017 ൽ ​വ​ന്നു മൂ​ന്ന് വ​ർ​ഷ​മാ​യി​ട്ടും അ​ത് ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ല. പ്രൈ​വ​റ്റ് മേ​ഖ​ല​യി​ൽ അ​ട​ക്കം എ​ട്ട് മ​ണി​ക്കൂ​ർ എ​ന്ന നി​ല​യി​ൽ ജോ​ലി സ​മ​യം നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​പ്പോ​ഴാ​ണ് സ​ർ​ക്കാ​രി​ന്‍റെ ത​ന്നെ കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ കോ​ട​തി ഉ​ത്ത​ര​വ് പോ​ലും ന​ട​പ്പാ​ക്കാ​തെ കൂ​ടു​ത​ൽ സ​മ​യം ജോ​ലി ചെ​യ്യി​ക്കു​ന്ന​ത്.
ഇ​ത് ന​ട​പ്പി​ലാ​വാ​ത്ത​ത് കൊ​ണ്ട് ത​ന്നെ വ​യ​നാ​ട് ജി​ല്ല​യി​ലെ 27 എ​സ്ടി ഹോ​സ്റ്റ​ലു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ കൂ​ടു​ത​ൽ സ​മ​യം ജോ​ലി ചെ​യ്യു​വാ​ൻ നി​ർ​ബ​ന്ധി​ത​രാ​വു​ക​യും അ​തേ സ​മ​യം റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ള്ള​വ​ർ ജോ​ലി ഇ​ല്ലാ​തെ​യും ഇ​രി​ക്കേ​ണ്ട അ​വ​സ്ഥ വ​രു​ന്നു.
അ​ടി​യ​ന്ത​ര​മാ​യി ഹോ​സ്റ്റ​ലു​ക​ളി​ലെ ജോ​ലി സ​മ​യം എ​ട്ട് മ​ണി​ക്കൂ​ർ ആ​ക്കി നി​ജ​പ്പെ​ടു​ത്തു​വാ​നും അ​വ​യി​ലേ​ക്ക് ഇ​തു​വ​രെ​യും നി​യ​മ​നം ന​ട​ന്ന ലാ​സ്റ്റ് ഗ്രേ​ഡ് റാ​ങ്ക് ലി​സ്റ്റി​ൽ നി​ന്നും നി​യ​മ​നം ന​ട​ത്തു​വാ​നും ആ​വ​ശ്യ​പ്പെ​ട്ടു.
കൂ​ടാ​തെ സെ​ക്ര​ട്ട​റി​യേ​റ്റി​ൽ നി​ന്നും ട്രാ​ൻ​സ്ഫ​ർ വ​ഴി ജി​ല്ല​യി​ലേ​ക്ക് നി​യ​മ​നം ന​ട​ന്ന​തി​ന് ആ​നു​പാ​തി​ക​മാ​യി കോ​ന്പ​ൻ​സേ​ഷ​ൻ വേ​ക്ക​ൻ​സി അ​നു​വ​ദി​ക്കു​വാ​നും ത​സ്തി​ക​ക​ൾ വെ​ട്ടി​ച്ചു​രു​ക്കു​ന്ന പു​ന​ർ​വി​ന്യാ​സം നി​റു​ത്തി കൂ​ടു​ത​ൽ ത​സ്തി​ക​ക​ൾ അ​നു​വ​ദി​ച്ചു നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​വാ​നും ലാ​സ്റ്റ് ഗ്രേ​ഡ് റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ള്ള​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​മെ​ന്നും റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കി.