പ്ല​ക്കാ​ർ​ഡു​ക​ളേ​ന്തി വീ​ടു​ക​ളി​ൽ സ്പെ​ഷ​ലി​സ്റ്റ് അ​ധ്യാ​പ​ക​രു​ടെ സ​മ​രം
Monday, July 13, 2020 11:07 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ സ്പ​ഷ​ലി​സ്റ്റ് അ​ധ്യാ​പ​ക​ർ പ്ല​ക്കാ​ർ​ഡു​ക​ളേ​ന്തി വീ​ടു​ക​ളി​ൽ സ​മ​രം ന​ട​ത്തി. നി​യ​മ​ന ഉ​ത്ത​ര​വ് ഉ​ട​ൻ പു​റ​പ്പെ​ടു​വി​ക്കു​ക, നി​യ​മ​നം ഉ​ട​ൻ ന​ട​ത്തു​ക, 2016ലെ ​വേ​ത​നം പു​നഃ​സ്ഥാ​പി​ക്കു​ക, ഏ​പ്രി​ൽ മു​ത​ലു​ള്ള വേ​ത​നം അ​നു​വ​ദി​ക്കു​ക, ജോ​ലി​യി​ൽ സ്ഥി​ര​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. വ​യ​നാ​ട് സ്പെ​ഷ​ലി​സ്റ്റ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ മു​ത​ൽ സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള ജി​ല്ലാ ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്താ​നി​രു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹം കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​ഴി​വാ​ക്കി​യാ​ണ് അ​ധ്യാ​പ​ക​ർ വീ​ടു​ക​ളി​ൽ സ​മ​രം ചെ​യ്ത​ത്.
പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ക​ലാ​കാ​യി​ക,പ്ര​വൃ​ത്തി​പ​രി​ച​യ വി​ഷ​യ​ങ്ങ​ൾ അ​ഭ്യ​സി​പ്പി​ക്കു​ന്ന​വ​രാ​ണ് സ്പെ​ഷ​ലി​സ്റ്റ് അ​ധ്യാ​പ​ക​ർ. ഈ ​വ​ർ​ഷം ജൂ​ണി​ൽ ഇ​വ​രു​ടെ നി​യ​മ​നം ന​ട​ന്നി​ല്ല. ജോ​ലി​യി​ല്ലാ​ത്ത​തി​നാ​ൽ വേ​ത​നം മു​ട​ങ്ങി​യ അ​ധ്യാ​പ​ക​രും കു​ടും​ബാം​ഗ​ങ്ങ​ളും ഉ​പ​ജീ​വ​ന​ത്തി​നു ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും അ​ധി​കൃ​ത​ർ നി​യ​മ​ന ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​ല്ല. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് അ​സോ​സി​യേ​ഷ​ൻ റി​ലേ സ​ത്യ​ഗ്ര​ഹം പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ​യും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളു​ടെ​യും എ​ണ്ണം അ​നു​ദി​നം വ​ർ​ധി​ക്കു​ന്ന​തു റി​ലേ സ​ത്യ​ഗ്ര​ഹ​ത്തി​നു ത​ട​സ​മാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ധ്യാ​പ​ക​ർ വീ​ടു​ക​ളി​ൽ പ്ല​ക്കാ​ർ​ഡു​ക​ളേ​ന്തി സ​മ​രം ചെ​യ്ത​തെ​ന്നു അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ യു.​പി. മോ​ഹ​ൻ​ദാ​സ്, എ. ​ജി​ൽ​സ്, സെ​ലി​ൻ ലോ​പ്പ​സ്, മ​നോ​ജ്മോ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.