തൊ​ണ്ട​ർ​നാ​ട്ടി​ൽ കോ​വി​ഡ് രോ​ഗി​കൾ വ​ർ​ധി​ക്കു​ന്നു: സ​മൂ​ഹ​വ്യാ​പ​ന ആ​ശ​ങ്ക​യി​ൽ നാ​ട്ടു​കാ​ർ
Monday, July 13, 2020 11:07 PM IST
മ​ക്കി​യാ​ട്: തൊ​ണ്ട​ർ​നാ​ട്ടി​ൽ ഇ​ന്ന​ലെ മൂ​ന്നു പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്-19 രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ജ​ന​ങ്ങ​ളി​ലു​ള്ള ആ​ശ​ങ്ക വ​ർ​ധി​ച്ചു. പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​മാ​യ കോ​റോ​ത്തി​ന് സ​മീ​പം കു​ട്ട​പ്പാ​റ​യി​ൽ ഒ​രു സ്വ​കാ​ര്യ ലോ​ഡ്ജി​ൽ വാ​ട​ക​ക്ക് ഒ​ന്നി​ച്ച് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന വ​ട​ക​ര സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​വ​രോ​ടൊ​പ്പം മു​റി​യി​ൽ താ​മ​സി​ച്ചി​രു​ന്ന വ​ട​ക​ര സ്വ​ദേ​ശി​യാ​യ മ​റ്റൊ​രാ​ൾ​ക്കും കൂ​ടെ സ​ന്പ​ർ​ക്ക​ത്തി​ലാ​യി​രു​ന്ന കു​ട​കി​ൽ നി​ന്നു​മെ​ത്തി​യ തൊ​ണ്ട​ർ​നാ​ട് സ്വ​ദേ​ശി​യാ​യ 37 കാ​ര​നും ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രെ​യും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ അ​ഞ്ച് പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും അ​തി​ൽ ഒ​രാ​ളി​ൽ നി​ന്നും അ​റു​പ​തോ​ളം പേ​ർ​ക്ക് നേ​രി​ട്ട് സ​ന്പ​ർ​ക്കം ഉ​ണ്ടാ​യ​താ​യും അ​റി​വാ​യ​തി​നാ​ൽ നാ​ട്ടു​കാ​ർ ഒ​ന്ന​ട​ങ്കം ആ​ശ​ങ്ക​യി​ലാ​ണ്. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ മ​ക്കി​യാ​ട് ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​തി​നാ​ൽ ആ ​സ​മ​യ​ങ്ങ​ളി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ രോ​ഗി​ക​ളും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ക്വാ​റ​ന്‍റൈ​നി​ലാ​ണ്. ഇ​വ​രി​ൽ ചി​ല​ർ ഏ​ഴി​ന് തൊ​ണ്ട​ർ​നാ​ട് ക​ന​റ ബാ​ങ്കി​ലും എ​ത്തി​യി​രു​ന്ന​തി​നാ​ൽ അ​ന്നേ ദി​വ​സം ക​ന​റ ബാ​ങ്കി​ൽ ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​നെ​ത്തി​യ​വ​രോ​ടും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് തൊ​ണ്ട​ർ​നാ​ട് പോ​ലീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്.
വ​ട​ക​ര സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ർ ക​ർ​ണാ​ട​ക​യി​ൽ നി​ന്നും പ​ച്ച​ക്ക​റി കൊ​ണ്ട് വ​ന്ന് പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി വി​ൽ​പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ സ​ന്പ​ർ​ക്ക ലി​സ്റ്റി​ന്‍റെ റൂ​ട്ട് മാ​പ്പ് ഉ​ണ്ടാ​ക്കാ​ൻ ശ​രി​യാ​യ രീ​തി​യി​ൽ ഇ​വ​രി​ൽ നി​ന്നും മൊ​ഴി ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.
അ​ഞ്ച് പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നാ​ളെ മു​ത​ൽ ക​ണ്ടെ​യെ​ൻ​മെ​ന്‍റ് മേ​ഖ​ല​ക​ളി​ൽ ഒ​രു ഇ​ള​വും അ​നു​വ​ദി​ക്കു​ന്ന​ത​ല്ല​ന്നും നി​യ​മം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും അ​തി​നാ​ൽ ജ​ന​ങ്ങ​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും പു​റ​ത്തി​റ​ങ്ങാ​തെ​യും വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്കാ​തെ​യും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് തൊ​ണ്ട​ർ​നാ​ട് എ​സ്ഐ എ.​യു. ജ​യ​പ്ര​കാ​ശ് അ​റി​യി​ച്ചു.