ക​ത​വാ​ക്കു​ന്നി​ൽ വെ​ട്ടു​ക്കി​ളി​ശ​ല്യം രൂ​ക്ഷം
Sunday, July 12, 2020 11:47 PM IST
പു​ൽ​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ലെ ക​ത​വാ​ക്കു​ന്നി​ൽ വെ​ട്ടു​ക്കി​ളി​യി​റ​ങ്ങി കൃ​ഷി​യി​ട​ങ്ങ​ളി​ലെ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത് വ്യാ​പ​ക​മാ​കു​ന്നു. ക​ത​വാ​ക്കു​ന്നി​ലെ നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ വാ​ഴ, കാ​പ്പി, തെ​ങ്ങ്, ക​വു​ങ്ങ്, മാ​വ്, ഇ​ഞ്ചി ഉ​ൾ​പ​ടെ​യു​ള്ള കാ​ർ​ഷി​ക​വി​ള​ക​ളാ​ണ് വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച​ത്. വാ​ഴ​യു​ടെ ഇ​ല​ക​ൾ മ​റ്റും പൂ​ർ​ണ്ണ​മാ​യി ന​ശി​പ്പി​ച്ചു. ഇ​ത് മൂ​ലം ഒ​രാ​ഴ്ചയോ​ള​മാ​യി കൃ​ഷി​യി​ട​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ കൃ​ഷി നാ​ശം ഉ​ണ്ടാ​കു​ന്ന​ത്. സ​ന്ധ്യ​മ​യ​ങ്ങു​ന്ന​തോ​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കൂ​ട്ട​മാ​യി എ​ത്തു​ന്ന ഇ​വ കാ​ർ​ഷി​ക വി​ള​ക​ളു​ടെ ഇ​ല​ക​ൾ പൂ​ർ​ണ​മാ​യും തി​ന്നു ന​ശി​പ്പി​ക്കു​ക​യാ​ണ്.
കൃ​ഷി വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ആ​വ​ശ്യ​മാ​യ യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ട​ല്ല​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രു​ടെ ഈ​ട്ടി, തേ​ക്ക് ഉ​ൾ​പ്പ​ടെ​യു​ള്ള മ​ര​ങ്ങ​ളി​ൽ പോ​ലും​വെ​ട്ടു​ക്കിളി​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. ഇ​ത് മൂ​ലം ക​ർ​ഷ​ക​ർ​ക്ക് ഒ​രു കൃ​ഷി​യും ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. കാ​ർ​ഷി​വി​ള​ക​ളു​ടെ ഇ​ല​ക​ൾ തി​ന്നാ​ൻ കൂ​ട്ട​മാ​യെ​ത്തു​ന്ന വെ​ട്ടു​ക്കി​ളി​ക​ൾ മ​ണി​ക്കൂ​റു​ക​ൾ കൊ​ണ്ട് പൂ​ർ​ണ​മാ​യും തി​ന്ന് തീ​ർ​ക്കു​ന്നു. ഇ​തി​നു പ​രി​ഹാ​രം കാ​ണാ​ൻ കൃ​ഷി വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.
ഒ​രു മാ​സം മു​ന്പ് വേ​ലി​യ​ന്പ​ത്തും വെ​ട്ടു​ക്കി​ളി​ക​ൾ വ്യാ​പ​ക​മാ​യി കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ച്ചി​രു​ന്നു. ക​ർ​ഷകർക്ക് ഭീ​ഷണി​യാ​യി​കൊ​ണ്ടി​രി​ക്കു​ന്ന വെ​ട്ടു​ക്കിളി ശ​ല്യത്തിന് പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ കൃ​ഷി​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​ക്കു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.