പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷം
Sunday, July 12, 2020 11:47 PM IST
പു​ൽ​പ്പ​ള്ളി: മേ​ഖ​ല​യി​ലെ വ​നാ​തി​ർ​ത്തി​ഗ്രാ​മ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ശ​ല്യം മൂ​ലം ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ. ക​ഴി​ഞ്ഞ ദി​വ​സം വേ​ലി​യ​ന്പം, മ​ര​കാ​വ്, ചെ​റു​വ​ള്ളി, ഭൂ​ദാ​നം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങി ക​ർ​ഷ​ക​രു​ടെ തെ​ങ്ങ്, വാ​ഴ, ക​വു​ങ്ങ് തു​ട​ങ്ങി​യ കൃ​ഷി​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. ഇ​തി​നു പു​റ​മെ വ​യ​ലി​ലെ ഞാ​റ്റ​ടി​യും കാ​ട്ടാ​ന​ക്കൂ​ട്ടം ച​വി​ട്ടി ന​ശി​പ്പി​ച്ചു. മ​ര​കാ​വ് പ​ള്ളി​യു​ടെ ര​ണ്ടേ​ക്ക​ർ സ്ഥ​ല​ത്തെ വാ​ഴ​ക​ളും പൂ​ർ​ണ​മാ​യി ന​ശി​പ്പി​ച്ചു. വ​ട്ട​ക്കാ​ട്ട് ചാ​ക്കോ, വ​ട്ട​മ​റ്റം കു​ര്യാ​ക്കോ​സ്, ക​വു​ങ്ങും​പ​ള്ളി ജോ​സ്, വി​ള​യി​ൽ രാ​ജ​ൻ, മു​ട്ട​ത്ത് ജോ​ർ​ജ്, താ​ഴ​ത്ത് വ​ട്ട​ത്ത് നി​ധി​ൻ, ചെ​റു​വ​ള്ളി ല​ക്ഷ​മി, മ​ണ​ലി​ൽ ഷൈ​ല തു​ട​ങ്ങി​യ​വ​രു​ടെ കൃ​ഷി​യാ​ണ് വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച​ത്. അ​ടി​യ​ന്ത​ര​മാ​യി ത​ക​ർ​ന്ന ഫെ​ൻ​സിം​ഗും ട്ര​ഞ്ചും ന​ന്നാ​ക്കി ആ​ന​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ വ​നം വ​കു​പ്പ് ത​യാ​റാ​ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.