അ​ന​ധി​കൃ​ത​മാ​യി ട​ർ​ഫ് കോ​ർ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ആ​രോ​പ​ണം
Sunday, July 12, 2020 11:46 PM IST
മാ​ന​ന്ത​വാ​ടി: മു​നി​സി​പ്പാ​ലി​റ്റി പ​രി​ധി​യി​ൽ വ​ള്ളി​യൂ​ർ​ക്കാ​വ് റോ​ഡി​ൽ നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി ട​ർ​ഫ് കോ​ർ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ആ​രോ​പ​ണം. ബി​ജെ​പി മാ​ന​ന്ത​വാ​ടി നി​യോ​ജ​ന​ക​മ​ണ്ഡ​ലം ഭാ​ര​വാ​ഹി ജ​യ​ച​ന്ദ്ര​ൻ ആ​ണ് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​രു വ​ർ​ഷം മു​ന്പാ​ണ് കോ​ർ​ട്ടി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​തെ​ങ്കി​ലും കെ​ട്ടി​ട​വും കോ​ർ​ട്ടും നി​ർ​മ്മി​ക്കാ​ൻ ഒ​രു അ​പേ​ക്ഷ പോ​ലും ന​ൽ​കാ​തെ​യാ​ണ് ഇ​വി​ടെ കാ​ൽ​പ​ന്ത് ക​ളി​ക​ൾ ന​ട​ക്കു​ന്ന​ത്. റോ​യ​ൽ സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ കീ​ഴി​ലു​ള്ള ഫു​ട്ബോ​ൾ ട​ർ​ഫ് കോ​ർ​ട്ടാ​ണ് ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി യാ​തൊ​രു​വി​ധ അ​നു​മ​തി​യു​മി​ല്ലാ​തെ
പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി​യി​ൽ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു​ള്ള അ​പേ​ക്ഷ പോ​ലും ഇ​ത് വ​രെ ന​ൽ​കി​യി​ട്ടി​ല്ല. ട​ർ​ഫ് കോ​ർ​ട്ട്പോ​ലു​ള്ള കെ​ട്ടി​ട നി​ർ​മാ​ണം തു​ട​ങ്ങു​ന്ന​തി​ന് മു​ന്പു​ത​ന്നെ ജി​യോ​ള​ജി വ​കു​പ്പി​ന്േ‍​റ​ത​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ളു​ടെ അ​നു​മ​തി വേ​ണ​മെ​ന്നാ​ണ് ച​ട്ടം. കെ​ട്ടി​ട നി​ർ​മാ​ണം തു​ട​ങ്ങു​ന്ന​തി​ന് മു​ന്പ് അ​പേ​ക്ഷ ന​ൽ​കു​ക​യും മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ സ്ഥ​ലം പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്താ​ൽ മാ​ത്ര​മേ കെ​ട്ടി​ടം പ്ര​വൃ​ത്തി തു​ട​ങ്ങാ​ൻ ക​ഴി​യു. ഇ​ത്ര​യും ക​ട​ന്പ​ക​ൾ ക​ട​ക്ക​ണ​മെ​ന്നി​രി​ക്കേ അ​ടി​ത്ത​റ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ പോ​ലും ന​ൽ​കാ​തെ​യാ​ണ് വ​ൻ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ട​ർ​ഫ് കോ​ർ​ട്ട് നി​ർ​മി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ട​ർ​ഫ് കോ​ർ​ട്ടി​ൽ ഒ​രു മ​ണി​ക്കൂ​ർ നേ​രം ഫു​ട്ബോ​ൾ ക​ളി​ക്കു​ന്ന​തി​ന് പ​ക​ൽ 1200 രൂ​പ​യും രാ​ത്രി 1400 രൂ​പ​യു​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ട​ർ​ഫ് കോ​ർ​ട്ടി​ന് വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ല​ഭി​ച്ച​തി​ലും ഏ​റെ ദു​രൂ​ഹ​ത​ക​ളു​ണ്ട്. സാ​ധാ​ര​ണ​ക്കാ​ര​ൻ ഒ​രു വീ​ട് വെ​ക്കാ​ൻ ന​ഗ​ര​സ​ഭ ക​യ​റി​യി​റ​ങ്ങു​ന്പോ​ഴാ​ണ് ഒ​രു അ​പേ​ക്ഷ​യും ന​ൽ​കാ​തെ ട​ർ​ഫ് കോ​ർ​ട്ട് പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​ത്. അ​തേ സ​മ​യം നി​യ​മാ​നു​സ​ര​ണം രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചാ​ണ് സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് സ്ഥാ​പ​ന​മു​ട​മ പ​റ​ഞ്ഞു.