ആനക്കാംപൊയിൽ - കള്ളാടി തുരങ്കപ്പാത: ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോഗ​സ്ഥ​രും ക​ള്ളാ​ടി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി
Saturday, July 11, 2020 11:51 PM IST
ക​ൽ​പ്പ​റ്റ: നി​ർ​ദി​ഷ്ട ആ​ന​ക്കാം​പൊ​യി​ൽ ക​ള്ളാ​ടി തു​ര​ങ്ക​പ്പാ​ത​യു​ടെ റൂ​ട്ട്മാ​പ്പ് ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ക​ള്ളാ​ടി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ക​ൽ​പ്പ​റ്റ എം​എ​ൽ​എ സി.​കെ. ശ​ശീ​ന്ദ്ര​ൻ, തി​രു​വ​ന്പാ​ടി എം​എ​ൽ​എ ജോ​ർ​ജ് എം. ​തോ​മ​സ്, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​ഹ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ജ ബേ​ബി, പൊ​തു​മ​രാ​മ​ത്ത്(​റോ​ഡ്സ്) ഉ​ദ്യോ​ഗ​സ്ഥ​രാ​യ കെ. ​വി​ന​യ​രാ​ജ്, കെ.​എം. ഹ​രീ​ഷ്, നി​തി​ൻ ല​ക്ഷ്മ​ണ​ൻ, വി​ന്നി ജോ​ണ്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ക​ള്ളാ​ടി സ​ന്ദ​ർ​ശി​ച്ച​ത്.

താ​മ​ര​ശേ​രി ചു​രം ഒ​ഴി​വാ​ക്കി കോ​ഴി​ക്കോ​ടി​നെ വ​യ​നാ​ടു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു വി​ഭാ​വ​നം ചെ​യ്ത​താ​ണ് തു​ര​ങ്ക​പ്പാ​ത. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ആ​ന​ക്കാം​പൊ​യി​ൽ മു​ത​ൽ ക​ള്ളാ​ടി വ​രെ 14.6 കി​ലോ​മീ​റ്റ​റാ​ണ് പാ​ത​യു​ടെ ദൈ​ർ​ഘ്യം. ഇ​തി​ൽ 7.8 കി​ലോ​മീ​റ്റ​റാ​ണ് തു​ര​ങ്ക​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കേ​ണ്ട​ത്.

കൊ​ങ്ക​ണ്‍ റെ​യി​ൽ​വേ കോ​ർ​പ​റേ​ഷ​നാ​ണ് പ​ദ്ധ​തി​യു​ടെ സ്പെ​ഷ​ൽ പ​ർ​പ​സ് വെ​ഹി​ക്കി​ൾ. പാ​ത​യു​ടെ നി​ർ​മാ​ണ​ത്തി​നു പ്ര​ത്യേ​ക നി​ക്ഷേ​പ പ​ദ്ധ​തി പ്ര​കാ​രം 658 കോ​ടി രൂ​പ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്.

പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​ർ​ക്കാ​ർ, കൊ​ങ്ക​ണ്‍ കോ​ർ​പ​റേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ സ​മീ​പ​ദി​വ​സം ച​ർ​ച്ച ന​ട​ത്തും. വ​നം ന​ശി​പ്പി​ക്കാ​തെ​യും പ​രി​സ്ഥി​തി​യി​ൽ ആ​ഘാ​തം ഏ​ൽ​പ്പി​ക്കാ​തെ​യും പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ നീ​ക്കം.

ആ​ന​ക്കാം​പൊ​യി​ലി​ൽ​നി​ന്നു അ​ഞ്ച് കി​ലോ​മീ​റ്റ​ർ മാ​റി ഇ​രു​വ​ഴി​ഞ്ഞി പു​ഴ​യ്ക്കു കു​റു​കെ 50 മീ​റ്റ​ർ നീ​ള​ത്തി​ൽ പാ​ല​വും തു​ട​ർ​ന്ന് തു​ര​ങ്ക​പ്പാ​ത​യും നി​ർ​മി​ക്കാ​നാ​ണ് പ​ദ്ധ​തി. പാ​ത​യി​ൽ തു​ര​ങ്കം ഒ​ഴി​കെ ഭാ​ഗ​ങ്ങ​ൾ റ​വ​ന്യൂ ഭൂ​മി​യി​ലാ​ണ് ഉ​ൾ​പ്പെ​ടു​ക.

മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ താ​മ​ര​ശേ​രി ചു​ര​ത്തി​ൽ മ​ണ്ണി​ടി​ഞ്ഞും മ​റ്റും വാ​ഹ​ന​ഗ​താ​ഗ​തം നി​ല​യ്ക്കാ​റു​ണ്ട്. 2018ലെ​യും 2019ലെ​യും മ​ഴ​ക്കാ​ല​ത്ത് ചു​ര​ത്തി​ൽ ഗ​താ​ഗ​തം നി​ല​ച്ച് ദി​വ​സ​ങ്ങ​ളോ​ളം വ​യ​നാ​ട് ഒ​റ്റ​പ്പെ​ട്ടു. തു​ര​ങ്ക​പ്പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഈ ​അ​വ​സ്ഥ​യ്ക്കു പ​രി​ഹാ​ര​മാ​കു​മെ​ന്നു സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.