വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു
Saturday, July 11, 2020 11:51 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ഴി​ഞ്ഞ ദി​വ​സം ചീ​രാ​ൽ വി​ല്ലേ​ജി​ലെ മു​ണ്ട​കൊ​ല്ലി​യി​ൽ ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ൾ വ്യാ​പ​ക​മാ​യി കാ​ട്ടാ​ന ന​ശി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ മു​ത്ത​ങ്ങ റേ​ഞ്ച​ർ, തോ​ട്ടാ​മൂ​ല ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന വ​ന​പാ​ല​ക സം​ഘ​ത്തെ നാ​ട്ടു​കാ​ർ മു​ണ്ട​കൊ​ല്ലി​യി​ൽ ത​ട​ഞ്ഞു.

മു​ണ്ട​കൊ​ല്ലി​യി​ൽ വ​നം വ​കു​പ്പി​ന്‍റെ ഗെ​യ്റ്റ് ത​ക​ർ​ത്ത് ര​ണ്ട് ആ​ന​ക​ൾ പ്ര​ദേ​ശ​ത്ത് വ​ൻ നാ​ശ​ന​ഷ്ട​മാ​ണ് വ​രു​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി ചീ​രാ​ൽ വി​ല്ലേ​ജി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ന്യ​മൃ​ഗ ശ​ല്യം രൂ​ക്ഷ​മാ​ണ്. വ​നം വ​കു​പ്പ് കും​കി​ആ​ന​ക​ളെ നൂ​ൽ​പു​ഴ​യി​ൽ കൊ​ണ്ടു​വ​ന്നു. എ​ന്നാ​ൽ ആ​ന ശ​ല്യം രൂ​ക്ഷ​മാ​യ മു​ണ്ട​കൊ​ല്ലി​യി​ൽ കൊ​ണ്ടു​വ​രാ​ൻ ത​യ്യാ​റാ​യി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് പ​ഴൂ​ർ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി കോ​ണ്‍​ഗ്ര​സ്, സി​പി​എം, കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് ന​ട​ത്തി​യി​രു​ന്നു. വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ വ​നം വ​കു​പ്പ് വാ​ക്ക് പാ​ലി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് രോ​ഷാ​കു​ല​രാ​യ നാ​ട്ടു​കാ​ർ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​യു​ക​യാ​യി​രു​ന്നു.

ഉ​പ​രോ​ധ​സ​മ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​യി​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി അ​ടി​ക്കാ​ട് വെ​ട്ടി പൊ​ട്ടി​യ ഫെ​ൻ​സിം​ഗ് ക​ന്പി​ക​ൾ വ​ലി​ച്ച് കെ​ട്ടാ​നും കാ​വ​ൽ​ക്കാ​രെ ഏ​ർ​പ്പെ​ടു​ത്താ​നും കാ​ട്ടാ​ന​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ കും​കി ആ​ന​യെ എ​ത്തി​ക്കാ​നും തീ​രു​മാ​ന​മാ​യി. അ​ടി​യ​ന്ത​ര​മാ​യി ജാ​ഗ്ര​ത സ​മി​തി കൂ​ടി ശാ​ശ്വ​ത​പ​രി​ഹാ​ര​ത്തി​ന് ഗ​വ​ണ്‍​മെ​ന്‍റി​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​വാ​നും തീ​രു​മാ​ന​മാ​നി​ച്ചു.

ച​ർ​ച്ച​യി​ൽ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ടാ​തെ കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​എം. ജോ​യ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​റും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ വി.​ടി. ബേ​ബി, സി​പി​എം നേ​താ​വ് എം.​എ. സു​രേ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.