ലോ​ക ജ​ന​സം​ഖ്യാ​ദി​ന ഉ​പ​ന്യാ​സ​ മ​ത്സ​രം
Friday, July 10, 2020 11:25 PM IST
ക​ൽ​പ്പ​റ്റ: ലോ​ക ജ​ന​സം​ഖ്യാ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​യ​നാ​ട് ചൈ​ൽ​ഡ്ലൈ​ൻ ജി​ല്ലാ​ത​ല ഉ​പ​ന്യാ​സ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ന്ധ​പെ​ണ്‍​കു​ട്ടി​ക​ൾ - ആ​രോ​ഗ്യ​വും അ​വ​കാ​ശ​ങ്ങ​ളും​ന്ധ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തു​ന്ന മ​ത്സ​ര​ത്തി​ൽ ജി​ല്ല​യി​ലെ 14 വ​യ​സ്‌​സ് മു​ത​ൽ 18 വ​യ​സ്‌​സ് വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. കൂടുതൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 04936 205264/9562971098.

ഉൗ​ട്ടി മെ​ഡി​ക്ക​ൽ കോ​ള​ജ്: ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി

ഗൂ​ഡ​ല്ലൂ​ർ: ഉൗ​ട്ടി എ​ച്ച്പി​എ​ഫി​ൽ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി. ചെ​ന്നൈ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ഴ​നി​സ്വാ​മി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി ക​ർ​മം നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എ​സ്.​പി. വേ​ലു​മ​ണി, സം​സ്ഥാ​ന ആ​രോ​ഗ്യ മ​ന്ത്രി ഡോ.​സി. വി​ജ​യ​ഭാ​സ്ക​ർ, ചീ​ഫ് സെ​ക്ര​ട്ട​റി കെ. ​ഷ​ണ്‍​മു​ഖം, ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ടി. ​സ​ബി​ത, ഉൗ​ട്ടി ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ, നീ​ല​ഗി​രി എ​സ്പി ഡോ. ​വി. ശ​ശി​മോ​ഹ​ൻ, എം​എ​ൽ​എമരായ ആ​ർ. ഗ​ണേ​ഷ്, ശാ​ന്തി​രാ​മു, അ​ഡ്വ. എം. ​ദ്രാ​വി​ഡ​മ​ണി, ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ബാ​ലു​സ്വാ​മി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. 40 ഏ​ക്ക​ർ സ്ഥ​ല​ത്ത് 447.32 കോ​ടി ചെ​ല​വി​ലാ​ണ് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങളോടെ മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മി​ക്കു​ന്ന​ത്. ഒ​ന്ന​ര വ​ർ​ഷം കൊ​ണ്ട് പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കും.