കു​ട്ടി​ക​ളെ തേ​ടി ത​രി​യോ​ട് നി​ർ​മ്മ​ല ഹൈ​സ്കൂളി​ന്‍റെ പു​സ്ത​ക​വ​ണ്ടി
Tuesday, July 7, 2020 11:12 PM IST
ത​രി​യോ​ട്: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ വീ​ട്ട​ക​ങ്ങ​ളി​ൽ പെ​ട്ടു പോ​യ വി​ദ്യാ​ർ​ഥി​ക​ളെ തേ​ടി പു​സ്ത​ക​വ​ണ്ടി​യെ​ത്തി. ത​രി​യോ​ട് നി​ർ​മ്മ​ല ഹൈ​സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പാ​ഠ​പു​സ്ത​ക​ങ്ങ​ളു​മാ​യി അ​വ​രു​ടെ വീ​ട്ടു​പ​ടി​ക്ക​ലെ​ത്തു​ന്ന​ത്. പാ​ഠ​പു​സ്ത​ക​ങ്ങ​ൾ വ​ഹി​ച്ച് കൊ​ണ്ടു​ള്ള സ്കൂ​ൾ വാ​ഹ​നം മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ല​ക്കി​ടി മു​ത​ൽ പു​തു​ശ്ശേ​രി​ക്ക​ട​വു വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ​ത്തും.

സ്കൂൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് പു​സ്ത​ക​വ​ണ്ടി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് ബീ​ന നേ​തൃ​ത്വം ന​ൽ​കി. എ​ണ്ണൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ക്ഷി​താ​ക്ക​ളും കു​ട്ടി​ക​ളും അ​നു​ഭ​വി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ൾ നേ​രി​ൽ ക​ണ്ട​തി​ന്‍റെ വെ​ളി​ച്ച​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം.