ടെ​ലി​വി​ഷ​ൻ കൈ​മാ​റി
Monday, July 6, 2020 10:57 PM IST
മാ​ട​ക്കു​ന്ന്: കോ​ട്ട​ത്ത​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് യു​പി സ്കൂ​ളി​ലെ ഇ ​പാ​ഠ​ശാ​ല​യ്ക്കു രാ​ഹു​ൽ​ഗാ​ന്ധി എം​പി ല​ഭ്യ​മാ​ക്കി​യ ടെ​ലി​വി​ഷ​ൻ വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. നാ​സ​ർ കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ജി​നി അ​റ​യ്ക്ക​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് വെ​ങ്ങ​പ്പ​ള്ളി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ന​ജീ​ബ് പി​ണ​ങ്ങോ​ട്, സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​സെ​ബാ​സ്റ്റ്യ​ൻ ഇ​ല​വ​ന​പ്പാ​റ,പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​ൻ​സ​ന്‍റ് പാ​റ​യി​ൽ,ഷാ​ന്‍റി മ​റ്റ​ക്കാ​ട്ട്, കു​ര്യ​ൻ ആ​രി​ച്ചാ​ലി​ൽ,പി.​കെ. ശ​ശി​ധ​ര​ൻ, മ​ണി ഒ​രു​വു​മ്മ​ൽ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ന​വീ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഹെ​ഡ്മാ​സ്റ്റ​ർ ബെ​ന്നി ആ​ന്‍റ​ണി സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി​സ്റ്റ​ർ വി.​ജെ. എ​ലി​സ​ബ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

കോ​വി​ഡ് 19 റി​പ്പോ​ർ​ട്ട് കൈ​മാ​റി

ക​ൽ​പ്പ​റ്റ: കോ​വി​ഡ് 19 വ്യാ​പ​ന നി​യ​ന്ത്ര​ണ​ത്തി​ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ജി​ല്ല​യി​ലു​ട​നീ​ളം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള​യ്ക്ക് ആ​ർ​ടി​ഒ എം.​പി. ജെ​യിം​സ് കൈ​മാ​റി. ജി​ല്ല​യി​ൽ നി​ന്നും സ്ഥ​ലം​മാ​റി പോ​കു​ന്ന റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സർ എം.​പി. ജെ​യിം​സി​നു ജി​ല്ലാ ക​ള​ക്ട​ർ ഉ​പ​ഹാ​രം ന​ൽ​കി. സ​ബ് ക​ള​ക്ട​ർ വി​ക​ൽ​പ് ഭ​ര​ദ്വാ​ജ്, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ ഡോ.​ബ​ൽ​പ്രീ​ത് സിം​ഗ്, ആ​ർ​ടി​ഒ എം.​പി. ജെ​യിം​സ്, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.