മ​ണ​ൽ​കൊ​ള്ള ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Monday, July 6, 2020 10:56 PM IST
പ​ന​മ​രം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു. പ്ര​ള​യ​ത്തി​ന്‍റെ സ​മ​യ​ത്ത് പു​ഴ​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മ​ണ​ലും നീ​ക്കം ചെ​യ്യു​ന്ന​തി​ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ന​ൽ​കി​യ ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ണ​ൽ ക​ട​ത്തു​ക​യും പു​ഴ​യോ​ര​ങ്ങ​ൾ യ​ന്ത്ര സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​ടി​ച്ചു നി​ര​ത്തു​ക​യും ചെ​യ്ത ആ​ളു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ത​യാ​റാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​യി​രു​ന്നു സ​മ​രം.

കെ​പി​സി​സി എ​ക്സി​ക്യു​ട്ടീ​വ് മെം​ബ​ർ പി.​വി. ബാ​ല​ച​ന്ദ്ര​ൻ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ബി​ൻ പ​ന​മ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വ​ർ​ത്ത​ക​ർ അ​ന​ധി​കൃ​ത മ​ണ​ൽ​ക​ട​ത്ത് ന​ട​ത്തി​യ സ്ഥ​ല​ത്ത് മു​ള​ത്തൈ​ക​ൾ വ​ച്ചു​പി​ടി​പ്പി​ക്കു​ക​യും പു​ഴ സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ എ​ടു​ക്കു​ക​യും ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​എം. നി​ശാ​ന്ത്, മു​സ്ത​ഫ എ​റ​ന്പ​യി​ൽ, അ​ഫ്സ​ൽ ചീ​രാ​ൽ, എ.​കെ. ബി​ജി, അ​സീ​സ് വാ​ളാ​ട്, സി​റി​ൾ ജോ​സ്, ഷി​ജു പ​ന​മ​രം, കെ.​ടി. നി​സാം, സ​ച്ചി​ൻ സു​നി​ൽ, ഫൈ​സ​ൽ അ​ന്പ​ല​പ്പാ​ടി തു​ട​ങ്ങി​യ നേ​തൃ​ത്വം ന​ൽ​കി.