വ​യ​നാ​ട് ബൈ​ക്കേ​ഴ്സ് ക്ല​ബ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Sunday, July 5, 2020 11:21 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ബൈ​ക്കേ​ഴ്സ് ക്ല​ബ് ഉ​ദ്ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ഇ​ള​ങ്കോ നി​ർ​വ​ഹി​ച്ചു. ദേ​ശീ​യ​ത​ല​ത്തി​ൽ മൗ​ണ്ടെ​യ്ൻ ബൈ​ക്കിം​ഗി​ൽ വെ​ള്ളി​മെ​ഡ​ൽ നേ​ടി​യ അ​പ​ർ​ണ സു​രേ​ഷി​നു​ള്ള ഉ​പ​ഹാ​രം ജി​ല്ലാ പോ​ലീ​സ് ചീ​ഫും കാ​ഷ് അ​വാ​ർ​ഡ് ടി.​പി. പോ​ളും വി​ത​ര​ണം ചെ​യ്തു.
ജി​ല്ലാ പോ​ലീ​സ് ചീ​ഫി​നു​ള്ള ഓ​ണ​റ​റി മെം​ബ​ർ​ഷി​പ്പ് ക്ല​ബ്ബ് സെ​ക്ര​ട്ട​റി സി.​പി. സു​ധീ​ഷ് കൈ​മാ​റി. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ.​മു​ഹ​മ്മ​ദ് സാ​ജി​ദ്, ട്ര​ഷ​റ​ർ അ​ബ്ദു​ൽ ഹാ​രി​ഫ്, സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലിം ക​ട​വ​ൻ, സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സു​ബൈ​ർ ഇ​ളം​കു​ളം, ക​ബീ​ർ മാ​സ്റ്റ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ക​ൽ​പ്പ​റ്റ​യി​ൽ​നി​ന്നു കാ​രാ​പ്പു​ഴ​യി​ലേ​ക്കു ന​ട​ത്തി​യ സൈ​ക്കി​ൾ സ​വാ​രി ച​ല​ച്ചി​ത്ര​താ​രം അ​ബു സ​ലിംഫ്ളാ​ഗ്ഓ​ഫ് ചെ​യ്തു.