എ​ഫ്സി​ഐ ഗോ​ഡൗ​ണ്‍ സ്വ​കാ​ര്യ​വ​ത്ക​ര​ണം: തൊ​ഴി​ലാ​ളി​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്
Saturday, July 4, 2020 11:42 PM IST
ക​ൽ​പ്പ​റ്റ: കേ​ര​ള​ത്തി​ലെ എ​ഫ്സി​ഐ ഗോ​ഡൗ​ണു​ക​ൾ കോ​വി​ഡ് പാ​ക്കേ​ജി​ന്‍റെ മ​റ​വി​ൽ സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ തൊ​ഴി​ലാ​ളി​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്. മീ​ന​ങ്ങാ​ടി, അ​റ​ക്കു​ളം ഡി​പ്പോ​ക​ളി​ലെ 5,000 മെ​ട്രി​ക് ട​ണ്‍ ശേ​ഷി​യു​ള്ള ഓ​രോ ഗോ​ഡൗ​ണ്‍ സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്ന​തി​നെ​തി​രേ​യാ​ണ് തൊ​ളി​ലാ​ളി​ക​ൾ രം​ഗ​ത്ത്.

ട്രേ​ഡ് യൂ​ണി​യ​ൻ സം​യു​ക്ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മീ​ന​ങ്ങാ​ടി ഡി​പ്പോ​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ ഏ​ഴി​നു രാ​വി​ലെ 10 മു​ത​ൽ 12 വ​രെ പ​ണി​മു​ട​ക്കി സ​മ​ര​പ്ര​ഖ്യാ​പ​നം ന​ട​ത്തും. 68 തൊ​ഴി​ലാ​ളി​ക​ളാ​ണ് മീ​ന​ങ്ങാ​ടി ഡി​പ്പോ​യി​ൽ.

സ​മ​ര​പ്ര​ഖ്യാ​പ​നം സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ​യും പ​ണി​മു​ട​ക്ക് ഉ​ദ്ഘാ​ട​നം ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യും നി​ർ​വ​ഹി​ക്കു​മെ​ന്നു സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി​യം​ഗം വി.​ഐ. അ​ബ്ബാ​സ്, എ​ഫ്സി​ഐ വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ(​സി​ഐ​ടി​യു) സം​സ്ഥാ​ന സ​മി​തി​യം​ഗം പി.​ടി. ജ​യ​ൻ, എ​ഫ്സി​ഐ സം​ഘ്(​ബി​എം​എ​സ്) പ്ര​തി​നി​ധി വി. ​വി​ജ​യ​കു​മാ​ർ, എ​ഫ്സി​ഐ വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ(​ഐ​എ​ൻ​ടി​യു​സി) സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​ആ​ർ. ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പ​രി​പാ​ടി​യി​ൽ മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ പ്ര​സം​ഗി​ക്കും.

ഭ​ക്ഷ്യ​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നു കേ​ന്ദ്ര സ​ർ​ക്കാ​ർ 1967ൽ ​ആ​രം​ഭി​ച്ച ര​ണ്ടാ​മ​ത്തെ പൊ​തു​മേ​ഖ​ലാ സം​രം​ഭ​മാ​ണ് ഫു​ഡ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ. കേ​ര​ള​ത്തി​ൽ ചി​ല ഗോ​ഡൗ​ണു​ക​ൾ സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​ൻ ന​ട​ത്തി​യ നീ​ക്ക​ം ഫ​ലി​ച്ചി​ല്ല. ഇ​പ്പോ​ൾ കോ​വി​ഡ് പാ​ക്കേ​ജി​ന്‍റെ മ​റ​വി​ൽ മീ​ന​ങ്ങാ​ടി​യി​ലും അ​റ​ക്ക​ള​ത്തും ഓ​രോ ഗോ​ഡൗ​ണു​ക​ൾ സ്വ​കാ​ര്യ വ്യ​ക്തി​ക​ളെ ഏ​ൽ​പ്പി​ക്കു​ന്ന​തി​നു​ള്ള നീ​ക്കം ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ സ​മ​ര​ത്തി​നു സ​ജ്ജ​രാ​യ​തെ​ന്നു ട്രേ​ഡ് യൂ​ണി​യ​ൻ സം​യു​ക്ത സ​മി​തി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.