ച​ളി​ക്കു​ള​മാ​യി ക​രി​ഞ്ഞു​കു​ന്ന് ഹൈ​സ്കൂ​ൾ റോ​ഡ്
Saturday, July 4, 2020 11:42 PM IST
മാനന്തവാടി: കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​താം വാ​ർ​ഡി​ലെ ക​രി​ഞ്ഞു​കു​ന്ന് ഹൈ​സ്കൂ​ൾ റോ​ഡ് ച​ളി​ക്കു​ള​മാ​യി. 2003-2004ൽ ​പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​സ്തു​ത റോ​ഡി​ന്‍റെ നി​ർ​മ്മാ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും 17 വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പൂ​ർ​ത്തി​യാ​യി​ല്ല.

മാ​റി​വ​രു​ന്ന വാ​ർ​ഡ് മെം​ബ​ർ​മാ​രും വാ​ർ​ഡ് വി​ക​സ​ന​സ​മി​തി​യും തി​രി​ഞ്ഞു നോ​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് റോ​ഡെ​ന്ന് നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തി. കാ​ൽ​ന​ട യാ​ത്ര​പോ​ലും ആ​യാ​സ​ക​ര​മാ​യി ഈ ​റോ​ഡി​ലൂ​ടെ നി​ര​വ​ധി വി​ദ്യാ​ർ​ത്ഥി​ക​ള​ട​ക്ക​മു​ള്ള​വ​രാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്കും പ്ര​സ്തു​ത റോ​ഡാ​ണ് ഏ​ക ആ​ശ്ര​യം. എ​ത്ര​യും വേ​ഗം ബ​ന്ധ​പ്പെ​ട്ട​വ​ർ ഇ​തി​നൊ​രു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.