സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ: പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണമെന്ന്
Friday, July 3, 2020 11:57 PM IST
ക​ൽ​പ്പ​റ്റ: മ​ഴ​ക്കാ​ലം തു​ട​ങ്ങി​യ​തോ​ടെ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നെ പോ​ലെ​ത​ന്നെ പ്രാ​ധാ​ന്യ​മു​ള്ള​താ​ണ് എ​ലി​പ​നി, ഡെ​ങ്കി​പ​നി പോ​ലു​ള്ള സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളു​ടെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്ന്് ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. ഈ ​വ​ർ​ഷം ജി​ല്ല​യി​ൽ 168 ഡെ​ങ്കി​പ​നി കേ​സു​ക​ൾ സം​ശ​യാ​സ്പ​ദ​മാ​യി വ​ന്നി​ട്ടു​ണ്ട്. 32 കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ചു. ഇ​തു​വ​രെ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത​ത് ആ​ശ്വാ​സ​ക​ര​മാ​ണെ​ങ്കി​ലും കേ​സു​ക​ൾ കൂ​ടു​ന്ന​ത് ആ​ശ്വാ​സ്യ​ക​ര​മ​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യും ക​ടു​ത്ത ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള പ​റ​ഞ്ഞു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് കൂ​ടു​ത​ൽ രോ​ഗി​ക​ൾ വ​രു​ന്ന​ത് പ്ര​യാ​സ​ങ്ങ​ൾ സൃ​ഷ്ടി​ക്കും. സ്വ​യം പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ വ്യാ​പൃ​ത​രാ​വ​ണം.
രോ​ഗം പ​ര​ത്തു​ന്ന കൊ​തു​കി​ന്‍റെ ഉ​റ​വി​ട ന​ശീ​ക​ര​ണ​ത്തി​ന് പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്ത​ണം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്ക​ണം ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.
ജി​ല്ല​യി​ൽ ഇ​തു​വ​രെ എ​ലി​പ്പ​നി 110 കേ​സു​ക​ൾ സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ടെ​ത്തി. 46 കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ചു. ഒ​രു മ​ര​ണ​വും ജി​ല്ല​യി​ലു​ണ്ടാ​യി. കൃ​ഷി​യി​ട​ങ്ങ​ളി​ലി​റ​ങ്ങു​ന്ന​വ​രും തൊ​ഴി​ലാ​ളി​ക​ളും മു​ൻ​ക​രു​ത​ലെ​ടു​ക്ക​ണം. വി​നോ​ദ​ത്തി​നാ​യും മീ​ൻ​പി​ടി​ക്കാ​നും മ​റ്റും കെ​ട്ടി​ക്കി​ട​ക്കു​ന്ന ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന​വ​രും എ​ലി​പ്പ​നി ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. പ​നി പോ​ലു​ള്ള രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ ഉ​ട​ൻ ത​ന്നെ ഡോ​ക്ട​റു​ടെ സേ​വ​നം തേ​ട​ണം. ഡോ​ക്സി​സൈ​ക്ലി​ൻ പോ​ലു​ള്ള പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം ക​ഴി​ക്ക​ണം. ്രെ​ഡെ​ഡേ തു​ട​ങ്ങി​യ രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എ​ല്ലാ​വ​രും പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.