മൈ​സൂ​രു​വി​ൽ പോലീസ് കാ​ര്യാ​ല​യം അ​ട​ച്ചു
Thursday, July 2, 2020 11:49 PM IST
ക​ൽ​പ്പ​റ്റ: വ​നി​താ കോ​ണ്‍​സ്റ്റ​ബി​ളി​ന് കോ​വി​ഡ് ബാ​ധി​ച്ച​തോ​ടെ മൈ​സൂ​രു ശി​വ​രാം​പേ​ട്ട​യി​ലെ അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ കാ​ര്യാ​ല​യം അ​ട​ച്ചു. ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റി. വ​നി​താ കോ​ണ്‍​സ്റ്റ​ബി​ളു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യ പോ​ലീ​സു​കാ​ർ ക്വാ​റ​ന്‍റൈ​നി​ലാ​ണ്.
മൈ​സൂ​രു ന​ഗ​ര​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണ്. ബു​ധ​നാ​ഴ്ച 51 ഉം ഇ​ന്ന​ലെ രാ​വി​ലെ 16ഉം കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർട്ട് ചെ​യ്തു.
ന​ഗ​ര​ത്തി​ൽ ഇ​ന്നുമു​ത​ൽ വൈ​കു​ന്നേ​രം ആ​റി​നും പു​ല​ർ​ച്ചെ അ​ഞ്ചി​നും ഇ​ട​യി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന​തി​ൽ വി​ല​ക്കു​ണ്ട്.