വ​യ​നാ​ട്ടി​ൽ ഒ​രാ​ൾ​ക്ക് കൂ​ടി കോ​വി​ഡ്; പ​ത്തു​പേ​ർ​ക്ക് രോ​ഗ​മു​ക്തി
Thursday, July 2, 2020 11:49 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ ഒ​രാ​ൾ​ക്കു​കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ജൂ​ണ്‍ 26ന് ​കു​വൈ​റ്റി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ മേ​പ്പാ​ടി സ്വ​ദേ​ശി 24 കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.
അ​തേ​സ​മ​യം 10 പേ​ർ രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി വി​ട്ടു. നെ​ൻ​മേ​നി സ്വ​ദേ​ശി (47), മീ​ന​ങ്ങാ​ടി സ്വ​ദേ​ശി (56), കു​ഞ്ഞോം സ്വ​ദേ​ശി (40), വെ​ള്ള​മു​ണ്ട സ്വ​ദേ​ശി (47), മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി (27), ചീ​ക്ക​ല്ലൂ​ർ സ്വ​ദേ​ശി​നി (24), അ​ന്പു​കു​ത്തി സ്വ​ദേ​ശി​നി (42), മൂ​പ്പൈ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ഏ​ഴു വ​യ​സു​കാ​ര​ൻ, 33 കാ​രി, നൂ​ൽ​പ്പു​ഴ സ്വ​ദേ​ശി (41) എ​ന്നി​വ​രാ​ണ് രോ​ഗ മു​ക്തി നേ​ടി​യ​ത്. നി​ല​വി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച് 30 പേ​രാ​ണ് മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. മൂ​ന്നു​പേ​ർ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലു​ണ്ട്.
ജി​ല്ല​യി​ൽ ഇ​ന്ന​ലെ 188 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 214 പേ​ർ നി​രീ​ക്ഷ​ണ കാ​ലം പൂ​ർ​ത്തി​യാ​ക്കി. ജി​ല്ല​യി​ൽ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 3697 പേ​രാ​ണ്.