ആ​ൾ​ക്കൂ​ട്ടം: യൂ​ണി​യ​ൻ ബാ​ങ്ക് ബ​ത്തേ​രി ശാ​ഖ​യു​ടെ പ്ര​വ​ർ​ത്ത​നം ത​ട​ഞ്ഞു
Monday, June 29, 2020 11:41 PM IST
ക​ൽ​പ്പ​റ്റ: യൂ​ണി​യ​ൻ ബാ​ങ്ക് ബ​ത്തേ​രി ശാ​ഖ​യു​ടെ ഇ​ന്ന​ത്തെ പ്ര​വ​ർ​ത്ത​നം ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ​നു​മാ​യ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള ത​ട​ഞ്ഞു. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ചു ഇ​ട​പാ​ടു​കാ​ർ ത​ടി​ച്ചു​കൂ​ടു​ന്ന​തു ഒ​ഴി​വാ​ക്കാ​ൻ ബാ​ങ്ക് അ​ധി​കൃ​ത​ർ​ക്കു ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 34(എം) ​പ്ര​കാ​രം ക​ള​ക്ട​റു​ടെ ന​ട​പ​ടി. ഇ​ട​പാ​ടു​കാ​ർ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​ത​ട​ക്കം പ്ര​തി​രോ​ധ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​വെ​ന്നു ഉ​റ​പ്പു​വ​രു​ത്തു​ന്ന മു​റ​യ്ക്കു ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കും. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു മു​ന്പു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ബ​ത്തേ​രി ത​ഹ​സി​ൽ​ദാ​രെ ക​ള​ക്ട​ർ ചു​മ​ത​ല​പ്പെ​ടു​ത്തി. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ജി​ല്ല​യി​ലെ മി​ക്ക ബാ​ങ്ക് ശാ​ഖ​ക​ളി​ലും പ്രാ​വ​ർ​ത്തി​ക​മാ​കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം പൊ​തു​ജ​ന​ങ്ങ​ൾ​ത​ന്നെ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.