അ​ധ്യാ​പ​ക സ​ഹ​ക​ര​ണ സം​ഘം പി​പി​ഇ കി​റ്റു​ക​ൾ ന​ൽ​കി
Friday, June 5, 2020 11:06 PM IST
മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി രൂ​പ​ത​യി​ലെ എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ സ​ഹ​ക​ര​ണ​സം​ഘ​മാ​യ മാ​ന​ന്ത​വാ​ടി കോ​ർ​പ്പ​റേ​റ്റ് സ്കൂ​ൾ സ്റ്റാ​ഫ് സ​ഹ​ക​ര​ണ സം​ഘം കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 400 പി​പി​ഇ കി​റ്റ് വ​യ​നാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് വാ​ങ്ങി ന​ൽ​കി. കി​റ്റു​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള​ക്ക് സം​ഘം പ്ര​സി​ഡ​ന്‍റ് ഫാ. ​ജോ​ണ്‍ പൊ​ൻ​പാ​റ​ക്ക​ൽ കൈ​മാ​റി. ച​ട​ങ്ങി​ൽ കോ​ർ​പ്പ​റേ​റ്റ് അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​സി​ജോ എ​ള​ങ്കു​ന്ന​പ്പു​ഴ, സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​വി. ജോ​ർ​ജ്, ഡ​യ​റ​ക്ട​ർ സി.​സി. ഷാ​ജി, സെ​ക്ര​ട്ട​റി ജോ​ഷി ജെ​യിം​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.