കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു
Friday, June 5, 2020 9:58 PM IST
ഗൂ​ഡ​ല്ലൂ​ർ: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു. ഝാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി സു​മി​ത് ഓ​റ (30) ആ​ണ് മ​രി​ച്ച​ത്.

ദേ​വ​ർ​ഷോ​ല ടൗ​ണി​ൽ നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വു​ഡ്ബ്ര​യ​ർ എ​സ്റ്റേ​റ്റി​ലെ വീ​ട്ടി​ലേ​ക്ക് ന​ട​ന്ന് പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ളെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. ഭാ​ര്യ: നി​കി​നാ ദേ​വി.