ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് നി​ല്പു സ​മ​രം ന​ട​ത്തി
Thursday, June 4, 2020 10:58 PM IST
പു​ൽ​പ്പ​ള്ളി: കൊ​റോ​ണ ഉ​ൾ​പ്പെ​ടെ വി​വി​ധ പ്ര​തി​സ​ന്ധി​ക​ളാ​ൽ സാ​ന്പ​ത്തി​ക​മാ​യി ത​ക​ർ​ന്ന ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ മു​ൻ​പി​ൽ കാ​ർ​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കു മു​ൻ​പി​ൽ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ നി​ല്​പു സ​മ​രം ന​ട​ത്തി. കേ​ര​ളം വീ​ണ്ടും ഒ​രു പ്ര​ള​യ​തി​ന്‍റെ വ​ക്കി​ൽ നി​ൽ​ക്കു​ന്പോ​ൾ ക​ർ​ഷ​ക​ന്‍റെ ന​ഷ്ട​പെ​ടു​ന്ന കൃ​ഷി​യു​ടെ ക​ണ​ക്കു​പോ​ലും എ​ടു​ക്കു​വാ​ൻ ഇ​ന്ന് സം​വി​ധാ​നം ഇ​ല്ലാ​ത്ത​തു ആ​ശ​ങ്കാ​ജ​ന​കം ആ​ണ്. നി​ര​വ​ധി വ​ട​ക്കേ ഇ​ന്ത്യ​ൻ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ത​റ​വി​ല പ്ര​ഖ്യാ​പി​ച്ചു സം​ഭ​രി​ക്കു​ന്പോ​ഴും കേ​ര​ള ക​ർ​ഷ​ക​ർ​ക്ക് നീ​തി ല​ഭി​ക്കു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​രു​ക​ളു​ടെ ശ്ര​ദ്ധ കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​ത് ക​ർ​ഷ​ക​ന്‍റെ നി​ല​നി​ൽ​പി​ന് അ​ത്യാ​വ​ശ്യ​മാ​ണ്.

എ​ല്ലാ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും ന്യാ​യ​മാ​യ ത​റ​വി​ല പ്ര​ഖ്യാ​പി​ച്ചു സം​ഭ​രി​ക്കു​ക, റ​ബ്ബ​റി​ന് 200 രൂ​പ ത​റ​വി​ല നി​ശ്ച​യി​ച്ച് വി​ല​സ്ഥി​ര​ത പ​ദ്ധ​തി​യു​ടെ കു​ടി​ശി​ക ഉ​ട​ൻ വി​ത​ര​ണം ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് കേ​ര​ളം ഒ​ട്ടാ​കെ 13 രൂ​പ​ത ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് സ​മ​രം ന​ട​ത്തി​യ​ത്.

പു​ൽ​പ്പ​ള്ളി ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു മു​ൻ​പി​ൽ ന​ട​ത്തി​യ നി​ല്​പു സ​മ​രം ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് മാ​ന​ന്ത​വാ​ടി രൂ​പ​താ പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​പി. സാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.

രൂ​പ​താ സ​മി​തി അം​ഗം ജെ​യിം​സ് മ​റ്റം, ജോ​യി പാ​റ​ക്ക​ൽ, ജോ​സ് നാ​മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.