വ​യ​നാ​ട്ടി​ൽ 3753 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ല്‌
Wednesday, June 3, 2020 10:54 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​യ​നാ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 3753 ആ​യി. ജി​ല്ല​യി​ൽ ഇ​ന്ന​ലെ 229 പേ​രെ​ക്കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന 759 ആ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ 1846 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. അ​തേ​സ​മ​യം ഇ​ന്ന​ലെ 234 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. രോ​ഗം സ്ഥി​രീ​ക​രി​ച്ച 13 പേ​ർ മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ര​ണ്ടു​പേ​ർ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​മാ​ണ് ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​ത്.
ജി​ല്ല​യി​ൽ നി​ന്ന് ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 1931 സാന്പിളു​ക​ളി​ൽ 1685 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു. 1653 എ​ണ്ണം നെ​ഗ​റ്റീ​വാ​ണ്. 241 സാന്പിളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. സാ​മൂ​ഹി​ക​വ്യാ​പ​നം ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ നി​ന്ന് ആ​കെ 2171 സാന്പിളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ ഫ​ലം ല​ഭി​ച്ച 1762 ഉം ​നെ​ഗ​റ്റീ​വാ​ണ്.ജി​ല്ല​യി​ലെ അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ 1839 വാ​ഹ​ന​ങ്ങ​ളി​ലാ​യി എ​ത്തി​യ 3756 ആ​ളു​ക​ളെ സ്ക്രീ​നിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ​തി​ൽ ആ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ല്ല. ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന 228 പേ​ർ​ക്ക് കൗ​ണ്‍​സിലിം​ഗും സാ​ന്ത്വ​ന പ​രി​ച​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന 119 രോ​ഗി​ക​ൾ​ക്ക് പ​രി​ച​ര​ണ​വും ന​ൽ​കി.

നീ​ല​ഗി​രി​യി​ൽ ഒ​രാ​ൾക്ക്
കൂ​ടി രോ​ഗ​മു​ക്തി

ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ ഒ​രാ​ൾ കൂ​ടി കൊ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി. എ​ട്ടു​മാ​സം ഗ​ർ​ഭി​ണി​യാ​യ ഉൗ​ട്ടി കാ​ന്ത​ൽ സ്വ​ദേ​ശി​ക്കാ​ണ് രോ​ഗം ഭേ​ദ​മാ​യ​ത്. ചെ​ന്നൈ​യി​ൽ നി​ന്ന് സ്വ​ന്തം നാ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ. കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​വ​ർ 14 ദി​വ​സം വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും.