ലി​യോ മാ​ത്യു​വി​നെ അ​നു​മോ​ദി​ച്ചു
Wednesday, June 3, 2020 10:53 PM IST
പു​ൽ​പ്പ​ള്ളി: റി​ട്ട​യ​ർ​മെ​ന്‍റ് സ​മ​യ​ത്ത് സു​ഹൃ​ത്തു​ക​ൾ​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ചെ​ല​വ​ഴി​ക്കാ​നി​യി​രു​ന്ന പ​ണം ഉ​ൾ​പ്പെ​ടെ സ​മാ​ഹ​രി​ച്ച് നി​ർ​ധ​ന വി​ദ്യാ​ർ​ത്ഥി​ക​ർ​ക്ക് ഉ​പ​രി​പ​ഠ​ന​ത്തി​ന് ന​ൽ​കി മാ​തൃ​ക​യാ​യ മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മു​ൻ പ്രി​ൻ​സി​പ്പ​ൽ ലി​യോ മാ​ത്യു​വി​നെ വ​യ​നാ​ട് സി​റ്റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു.
ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ലി​യോ മാ​ത്യു​വി​ന് ഉ​പ​ഹാ​രം ന​ൽ​കി. അ​ധ്യാ​പ​ക​ന്‍റെ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി.​ഡി. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി. വി​ൻ​സ​ന്‍റ്, ബെ​ന്നി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.