മ​ദ്യം വാ​ങ്ങാ​ൻ ആ​ളു​ക​ൾ വ​രി​നി​ൽ​ക്കു​ന്ന​തു കോ​ള​ജി​നും അ​ക്ഷ​യ​കേ​ന്ദ്ര​ത്തി​നും മു​ന്നി​ൽ
Saturday, May 30, 2020 11:21 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മ​ദ്യം വാ​ങ്ങാ​ൻ ആ​ളു​ക​ൾ ക്യൂ ​നി​ൽ​ക്കു​ന്ന​തു പാ​ര​ല​ൽ കോ​ള​ജി​നും അ​ക്ഷ​യ കേ​ന്ദ്ര​ത്തി​നും മു​ന്നി​ൽ. ബ​ത്തേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ റോ​ഡി​ലാ​ണ് ഈ ​വി​ചി​ത്ര​കാ​ഴ്ച. കോ​ള​ജും അ​ക്ഷ​യ കേ​ന്ദ്ര​വും പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നു തൊ​ട്ട​ടു​ത്താ​ണ് പു​തു​താ​യി ലൈ​സ​ൻ​സ് ല​ഭി​ച്ച ബാ​ർ. ഇ​തി​നോ​ടു ചേ​ർ​ന്നാ​ണ് മീ​ര ആ​ശു​പ​ത്രി​യു​മു​ള്ള​ത്. ബാ​റി​നു മു​ന്നി​ലെ ക്യൂ ​വ​ലി​യ ശ​ല്യ​മാ​യെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ബാ​ർ തു​റ​ന്ന​തോ​ടെ​യു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം തേ​ടി ജി​ല്ലാ ക​ള​ക്ട​ർ​ക്കു പ​രാ​തി ന​ൽ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് സ​മീ​പ​വാ​സി​ക​ൾ.