ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് ധ​ന​സ​ഹാ​യം
Saturday, May 30, 2020 11:21 PM IST
മാ​ന​ന്ത​വാ​ടി: കോ​വി​ഡ് 19 നെ ​തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് സ​ഹാ​യ​വു​മാ​യി മാ​ന​ന്ത​വാ​ടി ക്ഷീ​രോ​ൽ​പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം. ഫെ​ബ്രു​വ​രി, മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ സം​ഘ​ത്തി​ൽ പാ​ല​ള​ന്ന ക​ർ​ഷ​ക​ർ​ക്കാ​ണ് ലി​റ്റ​റി​ന് ഒ​രു രൂ​പ പ്ര​കാ​രം ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തെ​ന്ന് സം​ഘം പ്ര​സി​ഡ​ന്‍റ് പി.​ടി. ബി​ജു പ​റ​ഞ്ഞു.