ബ്ര​ഹ്മ​ഗി​രി വ​യ​നാ​ട് കോ​ഫി​ ക​യ​റ്റു​മ​തി ആ​രം​ഭി​ച്ചു
Thursday, May 28, 2020 11:31 PM IST
ക​ൽ​പ്പ​റ്റ: ബ്ര​ഹ്മ​ഗി​രി വ​യ​നാ​ട് കോ​ഫി വ​യ​നാ​ട്ടി​ലെ കാ​പ്പി ക​ർ​ഷ​ക​രി​ൽ നി​ന്നും സം​ഭ​രി​ച്ച കാ​പ്പി​ക്കു​രു കു​വൈ​റ്റി​ലെ എ​ക്സ്പോ​ർ​ട്ടിം​ഗ് ക​ന്പ​നി​യാ​യ അ​ൽ അ​ജീ​ൽ ഗ്രൂ​പ്പ് മു​ഖേ​ന ക​യ​റ്റു​മ​തി ആ​രം​ഭി​ച്ചു. ആ​ദ്യ വി​ദേ​ശ ഓ​ർ​ഡ​ർ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നു ചാ​ക്കോ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
ബ്ര​ഹ്മ​ഗി​രി വ​യ​നാ​ട് കോ​ഫി ചെ​യ​ർ​മാ​ൻ പി.​കെ. സു​രേ​ഷ്, അ​ൽ അ​ജീ​ൽ ഗ്രൂ​പ്പ് പ്ര​തി​നി​ധി ആ​ദം മു​ഹ​മ്മ​ദ്, ഡി​വി​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​ർ കെ. ​മോ​ഹ​ൻ​ദാ​സ്, ഡി​വി​ഷ​ൻ മാ​നേ​ജ​ർ കെ.​ആ​ർ. ജു​ബു​നു, എ​ച്ച്.​ആ​ർ. ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​സ് കു​ര്യ​ൻ, കോ​ഫീ ഡി​വി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ പ്ര​ബി​ൻ, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​ർ മ​ത്താ​യി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.