കോ​വി​ഡ് പ​രി​ശോ​ധ​നയ്ക്ക് ‘ട്രൂ​നാ​റ്റ് ’ മെ​ഷീ​ൻ ഈ​യാ​ഴ്ച​യെ​ത്തും
Tuesday, May 26, 2020 10:49 PM IST
ക​ൽ​പ്പ​റ്റ: സു​ൽ​ത്താ​ൻ ബ​ത്തേ​രി വൈ​റോ​ള​ജി ലാ​ബി​ൽ കെ​എ​ഫ്ഡി (കു​ര​ങ്ങു​പ​നി) പ​രി​ശോ​ധ​ന പു​ന​രാ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ കോ​വി​ഡ് ക​ണ്ടെ​ത്താ​നും വ​ഴി​യൊ​രു​ങ്ങി. ഇ​തി​നാ​യി ഓ​ർ​ഡ​ർ ചെ​യ്ത ’ട്രൂ​നാ​റ്റ്’ മെ​ഷീ​ൻ ഈ ​ആ​ഴ്ച​യെ​ത്തും.
നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ മു​ഖേ​ന മൈ​ക്രോ​ബ​യോ​ള​ജി​സ്റ്റി​നെ നി​യ​മി​ച്ചു ക​ഴി​ഞ്ഞു. മെ​ഷീ​ൻ എ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ ഐ​സി​എം​ആ​ർ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് കോ​വി​ഡ് ടെ​സ്റ്റ് ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ക്കാം. സാ​ധാ​ര​ണ നി​ല​യി​ൽ മൂ​ന്നു​ദി​വ​സ​ത്തി​ന​കം അം​ഗീ​കാ​രം ല​ഭി​ക്കും.
ബ​യോ​സേ​ഫ്റ്റി കാ​ബി​ന​റ്റ്, വോ​ർ​ടെ​ക്സ് മി​ക്സ്ച​ർ തു​ട​ങ്ങി​യ അ​വ​ശ്യ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ൻ​എ​ച്ച്എം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ര​ണ്ടു ലാ​ബ് ടെ​ക്നീ​ഷ​ൻ​മാ​ർ ആ​ല​പ്പു​ഴ വൈ​റോ​ള​ജി ലാ​ബി​ൽ നി​ന്നു പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി. പി​പി​ഇ കി​റ്റ് ധ​രി​ക്കു​ന്ന​തി​നും അ​ഴി​ച്ചു​മാ​റ്റു​ന്ന​തി​നു​മു​ള്ള സ്ഥ​ല​വും സെ​ഗ്മ​ന്‍റേ​ഷ​ൻ മു​റി​യു​മൊ​രു​ക്കി ലാ​ബി​ന്‍റെ ബ​യോ​സേ​ഫ്റ്റി ലെ​വ​ൽ ര​ണ്ടി​ൽ നി​ന്നു മൂ​ന്ന് ആ​ക്കി ഉ​യ​ർ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സു​ൽ​ത്താ​ൻ ബ​ത്തേ​രി ലാ​ബി​ൽ മ​ണി​ക്കൂ​റി​ൽ ര​ണ്ടു സാം​പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യു​ക. ഇ​ക്കാ​ര​ണ​ത്താ​ൽ അ​ടി​യ​ന്ത​ര സ്വ​ഭാ​വ​മു​ള്ള സ്ര​വ​പ​രി​ശോ​ധ​ന​യ്ക്കാ​വും മു​ൻ​തൂ​ക്കം. ലാ​ബി​ലേ​ക്ക് മ​റ്റൊ​രു പി​സി​ആ​ർ യ​ന്ത്രം കൂ​ടി വാ​ങ്ങാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.