പ​രീ​ക്ഷ: വ​യ​നാ​ട്ടി​ൽ ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ
Monday, May 25, 2020 11:31 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ്-19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി വ​ച്ച എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ ഇ​ന്ന് തു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​യ​നാ​ട് ജി​ല്ല​യി​ലെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗം അ​വ​ലോ​ക​നം ചെ​യ്തു.
വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ നി​ർ​വ​ഹി​ച്ചി​ട്ടു​ള്ള​താ​യി വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് അ​ധി​കൃ​ത​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. 91 സ്കൂ​ളു​ക​ളാ​ണ് ജി​ല്ല​യി​ൽ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​വു​ന്ന​ത്. ഇ​വി​ട​ങ്ങ​ൾ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി.
പ​രീ​ക്ഷാ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്കൂ​ളു​ക​ളി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​യും ജീ​വ​ന​ക്കാ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഒ​രു സ്കൂ​ളി​ൽ ര​ണ്ടു​വീ​തം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് നി​യോ​ഗി​ക്കു​ക. ആ​ശ വ​ർ​ക്ക​ർ​മാ​ർ, ജെ​എ​ച്ച്ഐ​മാ​ർ എ​ന്നി​വ​രെ ഇ​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.
വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തു​ന്ന​തി​നാ​യി ബ​സ് സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. കെ​എ​സ്ആ​ർ​ടി​സി, വി​വി​ധ സ്കൂ​ൾ ബ​സു​ക​ൾ എ​ന്നി​വ ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കും. സ്കൂ​ളി​ന്‍റെ സ്പെ​ഷ​ൽ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ചെ​റു വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​യ്ക്ക് എ​ടു​ക്കാ​നും അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.
ക​ണ്ടൈ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്ന് 134 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​താ​ൻ എ​ത്തു​ന്നു​ണ്ട്. ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള 43 കു​ട്ടി​ക​ളും പ​രീ​ക്ഷ എ​ഴു​തും. ഇ​വ​ർ​ക്ക് പ്ര​ത്യേ​കം വാ​ഹ​ന​സൗ​ക​ര്യം ഒ​രു​ക്കും.
ക്വാ​റ​ന്‍റൈ​ൻ നി​ർ​ദ്ദേ​ശി​ക്ക​പ്പെ​ട്ട 15 കു​ട്ടി​ക​ൾ​ക്ക് പ​രീ​ക്ഷ എ​ഴു​താ​ൻ പ്ര​ത്യേ​കം ക്ലാ​സ് മു​റി​ക​ൾ സ​ജ്ജീ​ക​രി​ക്കും. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​ത്യേ​ക​ശ്ര​ദ്ധ​യും ഇ​വ​ർ​ക്ക് വേ​ണ്ടി ഉ​ണ്ടാ​വും. വി​ദ്യാ​ർ​ഥി​ക​ളെ പ​നി പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി​യാ​ണ് സ്കൂ​ൾ വ​ള​പ്പി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ക. 91 തെ​ർ​മ​ൽ സ്കാ​ന​റു​ക​ൾ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. 33,000 മാ​സ്കു​ക​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി ന​ൽ​കി.
യോ​ഗ​ത്തി​ൽ എം​എ​ൽ​എ​മാ​രാ​യ സി.​കെ. ശ​ശീ​ന്ദ്ര​ൻ, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, ഒ.​ആ​ർ. കേ​ളു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ഇ​ള​ങ്കോ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​രാ​യ കെ. ​അ​ജീ​ഷ്, ഇ. ​മു​ഹ​മ്മ​ദ് യൂ​സ​ഫ്, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) ഡോ.​ആ​ർ. രേ​ണു​ക, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ഹോ​മി​യോ) ഡോ. ​ക​വി​ത, വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഹ​ണി അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.